കള്ളക്കേസില്‍ ഉള്‍പ്പെടുത്തി എം.എല്‍.എയെ ജയിലിലിടാനുള്ള ശ്രമം അംഗീകരിക്കില്ല -ചെന്നിത്തല തിരുവനന്തപുരം: ബാലരാമപുരത്ത് ബിവറേജസ് കോർപറേഷന്‍ മദ്യശാല തുറക്കുന്നതിനെതിരെ നടന്ന സമരം ഉദ്ഘാടനം ചെയ്ത എം.എല്‍.എ. വിന്‍സെൻറിനെ ഒന്നാംപ്രതിയാക്കി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്ത നടപടി വിചിത്രമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിവറേജസ് കോർപറേഷന്‍ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ഏതെങ്കിലും പാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നില്ല ഇത്തരം ജനകീയ സമരങ്ങള്‍. ബാലരാമപുരത്ത് പ്രതിഷേധസമരവും വ്യത്യസ്തമായിരുന്നില്ല. ഗാന്ധിയന്‍ ഗോപിനാഥന്‍നായര്‍ ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. എന്നാല്‍, എഫ്.ഐ.ആറില്‍ കോണ്‍ഗ്രസുകാരുടെ പേരുകള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എം.എല്‍.എക്കെതിരെ പീഡനക്കേസ് നിലനില്‍ക്കില്ലെന്ന് ബോധ്യംവന്ന പൊലീസ് ജാമ്യം ലഭിക്കുമെന്ന് ഉറപ്പായതോടെ മറ്റൊരു കേസില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി റിമാന്‍ഡ് ചെയ്ത നടപടി അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.