തിരുവനന്തപുരം: ലോകനാടകചരിത്രത്തിലെ മികച്ച ദുരന്തനാടകമായ 'ഈഡിപ്പസ്' കാണാൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുമെത്തി. കാർത്തിക തിരുനാൾ തിയറ്ററിൽ കെ.പി.എ.സി അവതരിപ്പിച്ച നാടകം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കേരളീയ നാടകസംസ്കാരത്തെ ശക്തിപ്പെടുത്തുകയും നവീകരിക്കുകയുംചെയ്ത പ്രസ്ഥാനമായ കെ.പി.എ.സി ആധുനിക കാഴ്ചപ്പാടുകളെ വിപ്ലവാത്മകമായി പുതുക്കിപ്പണിയുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ.ഇ. ഇസ്മയിൽ അധ്യക്ഷതവഹിച്ചു. മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, പി. തിലോത്തമൻ, കെ. രാജു, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, ആർ. രാമചന്ദ്രൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, എം.വി. ജയരാജൻ, പുത്തലത്ത് ദിനേശൻ തുടങ്ങിയവരും നാടകം കാണാനെത്തി. അച്ഛനെ വധിച്ച് അമ്മയെ വേൾക്കുന്ന ഈഡിപ്പസിെൻറ കഥയെ പുതിയകാലത്തിെൻറ വീക്ഷണത്തിലൂടെയാണ് കെ.പി.എ.സി പുനർവായിക്കുന്നത്. മനോജ് നാരായണനാണ് സംവിധാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.