അഞ്ചൽ: ഭാരതീപുരത്തെ എണ്ണപ്പനത്തോട്ടത്തിൽ സൂപ്പർവൈസർക്ക് നേരെ ആസിഡ് ആക്രമണം. അജ്ഞാതെൻറ ആക്രമണത്തിൽ ഗുരുതരപരിക്കേറ്റത് എസ്റ്റേറ്റ് മൂന്നാം ഡിവിഷനിലെ സൂപ്പർവൈസർ ഭാരതീപുരം ഭാരതി നിലയത്തിൽ ശശികുമാരപിള്ളക്കാണ് (53). ചൊവ്വാഴ്ച രാവിലെ എേട്ടാടെ എസ്റ്റേറ്റ് വഴിയിൽ കുട്ടിവനത്തിന് സമീപത്താണ് സംഭവം. ഓഫിസിൽനിന്ന് ഫയലുകളുമായി തോട്ടത്തിലേക്ക് ബൈക്കിൽ പോകുമ്പോഴാണ് ആക്രമണമുണ്ടായത്. മരത്തിന് പിന്നിൽ ഒളിച്ചുനിന്ന അക്രമി അടുത്തെത്തിയപ്പോൾ ദ്രാവകം മുഖത്തേക്ക് ഒഴിച്ചശേഷം ഓടി മറയുകയായിരുന്നത്രേ. അൽപം ദൂരെയായിരുന്ന സഹപ്രവർത്തകരും തൊഴിലാളികളും അടുത്തെത്തിയപ്പോഴാണ് അവശനായ ശശികുമാരപിള്ളയെ കാണുന്നത്. ഉടൻ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇടത് കണ്ണിെൻറ ഭാഗത്തടക്കം ഗുരുതര പൊള്ളലേറ്റിട്ടുണ്ട്. മഴക്കോട്ടും ഹെൽമറ്റും ധരിച്ചിരുന്നതിനാൽ മറ്റ് ശരീര ഭാഗങ്ങളിൽ പൊള്ളലേറ്റില്ല. ഇദ്ദേഹത്തെ തിരുവനന്തപുരം കണ്ണാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഏരൂർ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.