മഅ്ദനിയെ വരവേൽക്കാനൊരുങ്ങി​ തോട്ടുവാൽ വീടും അൻവാർശ്ശേരിയും

ശാസ്താംകോട്ട: വൃദ്ധരും രോഗികളുമായ മാതാപിതാക്കളെ കാണുന്നതിനും മൂത്ത മകൻ ഉമർ മുഖ്ത്താറി​െൻറ വിവാഹത്തിൽ പെങ്കടുക്കാനുമായി സുപ്രീംകോടതിയിൽനിന്ന് ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച് നാട്ടിലെത്തുന്ന അബ്ദുന്നാസിർ മഅ്ദനിയെ വരവേൽക്കാൻ കുടുംബവീടായ തോട്ടുവാൽ മൻസിലും അൽ അൻവാർ ഇസ്ലാമിക് സർവകലാശാലയും ഒരുങ്ങി. പിതാവും റിട്ടയേർഡ് ഹെഡ്മാസ്റ്ററുമായ ടി.എ. അബ്ദുസ്സമദ് മാസ്റ്റർ പക്ഷാഘാതം ബാധിച്ച് ഇടതുവശം തളർന്ന് കഴിഞ്ഞ ഏഴുവർഷമായി കിടപ്പിലാണ്. ഉമ്മ അസ്മാബീവി അർബുദം ബാധിച്ച് ശസ്ത്രക്രിയ കഴിഞ്ഞ് ശയ്യാവലംബിയാണ്. ഇവരുടെ മൂത്തമകനാണ് 52 കാരനായ മഅ്ദനി. ഇരുവരും ഇപ്പോൾ ഇളയമകനും അധ്യാപകനുമായ ഹസ​െൻറ വീട്ടിലാണ്. ഒരാണ്ടി​െൻറ ഇടവേളക്കുശേഷമാണ് മഅ്ദനി മാതാപിതാക്കളെ കാണാനെത്തുന്നത്. കഴിഞ്ഞ ജൂലൈ ഒടുവിലാണ് ഇവർ തമ്മിൽ അവസാനം കണ്ടത്. മഅ്ദനി സ്ഥാപിച്ച അൻവാർശേരിയിലെ അൽ അൻവാർ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികളും അഗതി, അനാഥമന്ദിരത്തിലെ അന്തേവാസികളും പ്രിയപ്പെട്ട ഉസ്താദി​െൻറ വരവിനായുള്ള കാത്തിരിപ്പിലാണ്. അഗതി, അനാഥമന്ദിരത്തിലെ പിഞ്ചുകുഞ്ഞുങ്ങൾക്ക് മഅ്ദനി ഉസ്താദിനെക്കാളേറെ 'ഉപ്പ'യാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.