ട്രോളിങ്​ നിരോധം കഴിഞ്ഞു; കനവിൻ കാണാകര തേടിയിറങ്ങി തൊഴിലാളികൾ ബോട്ടുകൾ കടലിൽപോയി തുടങ്ങി

കാവനാട്: 47 ദിവസം നീണ്ട ട്രോളിങ് നിരോധനം അവസാനിച്ചതോടെ ബോട്ടുകൾ കടലിൽപോയി. നീണ്ടകര പാലത്തി​െൻറ തൂണുകളിൽ ബന്ധിപ്പിച്ച് കെട്ടിയിരുന്ന ചങ്ങല ഫിഷറീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാത്രി അഴിച്ചുമാറ്റിയതോടെയാണ് ബോട്ടുകൾ ചാകരതേടി കടലിലേക്ക്‌ കുതിച്ചത്. ചൊവ്വാഴ്ച പുലർച്ചയോടെ ഹാർബറുകൾ സജീവമാകും. ഭൂരിഭാഗം ബോട്ടുകളും അറ്റകുറ്റപ്പണികളും കളർ കോഡിങ്ങും പൂർത്തിയാക്കി കടലിൽപോകാനായി നീണ്ടകര പാലത്തിന് കിഴക്ക് അഷ്ടമുടിക്കായലിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഉത്സവ പ്രതീതി ഉണർത്തിയാണ് തൊഴിലാളികൾ മത്സ്യബന്ധനത്തിനായി കടലിലേക്കുപോയത്. ശനിയാഴ്ച മുതൽ ബാങ്കുകൾ തുറന്ന് പ്രവർത്തനം തുടങ്ങിയിരുന്നു. ബോട്ടുകളിൽ ഇന്ധനം നിറക്കലും ആരംഭിച്ചിരുന്നു. ഐസ് പ്ലാൻറുകളും രണ്ടുദിവസമായി മുഴുസമയ പ്രവർത്തനത്തിലായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളും കടലിൽ പോകാനായി ഹാർബറുകളിലെത്തി ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയായിരുന്നു. ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളിൽനിന്ന് 1200 ഓളം ബോട്ടുകളാണ് മത്സ്യബന്ധനത്തിനായി കടലിലേക്കുപോയത്. തിങ്കളാഴ്ച പുലർെച്ചയോടെ ബോട്ടുകൾ മത്സ്യങ്ങളുമായി ഹാർബറുകളിലെത്തും. വലിയ ബോട്ടുകൾ ദിവസങ്ങളോളം മത്സ്യബന്ധനം നടത്തിയശേഷമാണ് തീരമണയുക. ശക്തികുളങ്ങര, നീണ്ടകര പ്രദേശങ്ങളിൽ തിങ്കളാഴ്ച മത്സ്യെത്താഴിലാളികളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. എങ്ങും മത്സ്യബന്ധനത്തിന് പോകുന്നതിനുള്ള ഒരുക്കം പൂർത്തിയാക്കുന്നതി​െൻറ തിരക്കായിരുന്നു. ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷനും ഫിഷറീസ് വകുപ്പും ശുചിത്വമിഷനും സംയുക്തമായി നടപ്പാക്കുന്ന ശുചിത്വ സാഗരം പദ്ധതിയാണ് ഇത്തവണ ട്രോളിങ് നിരോധനം അവസാനിക്കുമ്പോൾ ശ്രദ്ധേയം. കടലിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് കരയിലെത്തിച്ച് സംസ്കരിക്കുകയാണ് ലക്ഷ്യം. ജി.എസ്.ടി മൂലം വലയുടെയും റോപ്പി​െൻറയും വില ഉയർന്നത് പ്രവർത്തനച്ചെലവ് വർധിപ്പിച്ചതായി ബോട്ടുടമകൾ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.