കാവനാട്: രണ്ടു ദിവസമായി പടിഞ്ഞാറെ കൊല്ലം കുരീപ്പുഴ വലിയകാവ് ക്ഷേത്രത്തിന് സമീപത്തെ ഷൂട്ടിങ് റേഞ്ചിൽ നടന്ന ജില്ല റൈഫിൾ ഷൂട്ടിങ് ചാമ്പ്യൻഷിപ് സമാപിച്ചു. കൊല്ലം ട്രിനിറ്റി സ്കൂളിലെ വിദ്യാർഥി ബി. ആദിത്യ ചാമ്പ്യൻ ഓഫ് ചാമ്പ്യനായി. പീപ് സൈറ്റ് വനിത വിഭാഗത്തിൽ സാൻസിയ മോറീസ് സ്വർണമെഡലും എസ്. വീണ വെള്ളിയും ഭുവനേശ്വരി വെങ്കലവും നേടി. പീപ് സൈറ്റ് ആൺ വിഭാഗത്തിൽ ബി. ആദിത്യ സ്വർണ മെഡലും സായികുമാർ വെള്ളിയും പി. പ്രണവ് വെങ്കലവും കരസ്ഥമാക്കി. പീപ് സൈറ്റ് ആൺകുട്ടികളുടെ വിഭാഗത്തിൽ (സ്കൂൾ) ബി. ആദിത്യ സ്വർണവും എസ്. പ്രണവ് വെള്ളിയും അർപിത് വെങ്കലവും ഓപൺ സൈറ്റ് ആൺകുട്ടികളുടെ വിഭാഗത്തിൽ ഫിയോൺ എസ്. ഷീൻ സ്വർണവും എം. ജഗദീഷ് വെള്ളിയും എ. നവീൻ വെങ്കലവും നേടി. ഓപൺ സൈറ്റ് (പെൺ) വിഭാഗത്തിൽ എസ്. പവിത്ര സ്വർണവും അർച്ചന വി.നാഥ് വെള്ളിയും നേടി. പിസ്റ്റൾ (ആൺ.) വിഭാഗത്തിൽ എസ്. രഞ്ജിത് സ്വർണവും ജവഹർ വെള്ളിയും സായികുമാർ വെങ്കലവും കരസ്ഥമാക്കി. പിസ്റ്റൽ വനിത വിഭാഗത്തിൽ സാൻറി മോറീസ് സ്വർണവും എസ്. ചിത്രക്ക് വെള്ളിയും ലഭിച്ചു. 25 ഷൂട്ടേഴ്സ് സംസ്ഥാന മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആഗസ്റ്റ് 11 മുതൽ 14 വരെ പാലക്കാട്ടാണ് സംസ്ഥാന മത്സരം. കഴിഞ്ഞവർഷം നടന്ന സംസ്ഥാന മത്സരത്തിൽ 39 മെഡലുകൾ ജില്ല ടീം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.