സി.പി.എം അക്രമം മുഖം വികൃതമായ ബി.ജെ.പിയെ രക്ഷിക്കാൻ ^ചെന്നിത്തല

സി.പി.എം അക്രമം മുഖം വികൃതമായ ബി.ജെ.പിയെ രക്ഷിക്കാൻ -ചെന്നിത്തല തിരുവനന്തപുരം: അഴിമതിയിൽ മുഖം വികൃതമായ ബി.ജെ.പിയെ രക്ഷിക്കാനാണ് സി.പി.എം തലസ്ഥാനത്ത് അക്രമം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരസ്പരം പാലൂട്ടുന്ന ശത്രുക്കളാണ് ബി.ജെ.പിയും സി.പി.എമ്മും. കേരളം കണ്ടിട്ടുള്ളതിൽ ഏറ്റവും പരാജിതനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം ആരോപിച്ചു. കൊലപാതകരാഷ്ട്രീയം അവസാനിപ്പിക്കുക, സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുയർത്തി കെ.പി.സി.സി സംഘടിപ്പിച്ച പ്രാർഥനാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. ചരിത്രത്തിലാദ്യമാണ് ഒരു മുഖ്യമന്ത്രിയെ ഗവർണർ വിളിച്ചുവരുത്തി ശാസിക്കുന്നത്. അക്രമങ്ങൾ തടയുന്നതിൽ പൊലീസ് പരാജയമാണ്. ഹർത്താൽ നടത്തി ബി.ജെ.പി ജനങ്ങളെ ബന്ദികളാക്കിയെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവ് കോഴിക്കോട് നടത്തിയ ഉപവാസത്തെ ആക്ഷേപിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​െൻറ പ്രസ്താവന നിർഭാഗ്യകരമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഉപവാസത്തെ കോടിയേരി ബാലകൃഷ്ണൻ പുച്ഛത്തോടെയാണ് കാണുന്നത്. കാരണം അദ്ദേഹത്തി​െൻറ ശൈലി വരമ്പത്ത് കൂലി ആയതുകൊണ്ടാണെന്നും അദ്ദേഹം പരിഹസിച്ചു. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, ഘടകകക്ഷി നേതാക്കളായ മായീൻഹാജി, അനൂപ് ജേക്കബ്, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ്, കെ. മുരളീധരൻ, അടൂർ പ്രകാശ്, വി.ഡി. സതീശൻ, പി.ടി. തോമസ്, എ.പി. അനിൽകുമാർ, സണ്ണിജോസഫ്, അൻവർ സാദത്ത്, ഹൈബി ഈഡൻ, കെ.എസ്. ശബരീനാഥൻ, വി.പി. സജീന്ദ്രൻ, റോജി എം. ജോൺ, എൽദോസ് കുന്നപ്പള്ളി, വി.കെ. ഇബ്രാഹിം, ആബിദ് ഹുസൈൻ തങ്ങൾ, കോൺഗ്രസ് നേതാക്കളായ തെന്നല ബാലകൃഷ്ണപിള്ള, തമ്പാനൂർ രവി, ശരത്ചന്ദ്ര പ്രസാദ്, മൺവിള രാധാകൃഷ്ണൻ, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.