ഹജ്ജ്​ യാത്രയയപ്പ്

നേമം: ഹജ്ജിന് പോകുന്നവർക്ക് നേമം മുസ്ലിം ജമാഅത്തി​െൻറ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ഇതോടൊപ്പം ജമാഅത്ത് മദ്റസ ഹാളിൽ നടന്ന സമ്മേളനം പാളയം ഇമാം മൗലവി വി.പി. സുഹൈബ് ഉദ്ഘാടനം ചെയ്തു. കരമന മുസ്ലിം ജമാഅത്ത് ചീഫ്‌ ഇമാം നൗഫൽ അൽ കൗസരി, നേമം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം റഫീഖ് അൽ ഖാസിമി, കാരയ്ക്കമണ്ഡപം ജുമാമസ്ജിദ് ഇമാം മൗലവി ഷമീർ അമാനി, പ്രാവച്ചമ്പലം ജുമാമസ്ജിദ് ഇമാം സലീം മൗലവി എന്നിവർ സംസാരിച്ചു. തുടർ വിദ്യാഭ്യാസ രംഗത്തെ ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിക്കൽ ചടങ്ങിൽ മുസ്ലിം അസോ. പ്രസിഡൻറ് ഇ.എം. നജീബ്, ഡോ. പി. നസീർ, കല്ലമ്പലം കെ.ടി.സി.ടി ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. ഫിറോസ് എം. ബഷീർ സംസാരിച്ചു. ചടങ്ങിൽ നേമം മുസ്ലിം ജമാഅത്ത് പ്രസിഡൻറ് എം. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. മദ്റസ ചെയർമാൻ ജെ.കെ. മുജീബ് റഹ്മാൻ, ജമാഅത്ത് സെക്രട്ടറി എ. അബ്ദുൽ മനാഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.