തിരുവനന്തപുരം: പൊതുവിദ്യാലയങ്ങൾക്ക് വികസനത്തിനായി ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികൾക്ക് ചെലവഴിക്കുന്നത് 26.46 കോടി രൂപ. കെട്ടിടങ്ങളുടെ നവീകരണം, ലാബ്, ലൈബ്രറി എന്നിവ മികവുറ്റതാക്കുന്നതിനൊപ്പം പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതുൾപ്പടെയാണ് പദ്ധതികൾ. മാനസ എന്ന പേരിൽ ജില്ലയിലെ 36 സ്കൂളുകളിൽ അമിനിറ്റി സെൻറർ സ്ഥാപിക്കുന്നതിനായി 2,70,77,332 കോടി രൂപയാണ് നൽകിയത്. 3.92 കോടി ചെലവിട്ടാണ് വിവിധ സ്കൂളുകളിൽ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നത്. ഗവ. ഹൈസ്കൂൾ ചെറ്റച്ചൽ, ഗവ.എച്ച്.എസ്.എസ് ജവഹർ കോളനി, ഗവ. എച്ച്.എസ് പോങ്ങനാട് കിളിമാനൂർ, ഗവ. എച്ച്.എസ് കുടവൂർക്കോണം ചിറയിൻകീഴ്, ഗവ. എച്ച്.എസ് അയിലം ചിറയിൻകീഴ്, ഗവ എച്ച്.എസ് ഉത്തരംകോട് എരുവേലി എന്നീ സ് കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾക്ക് 5.16 കോടി രൂപയാണ് അനുവദിച്ചത്. നബാർഡിെൻറ സഹായത്തോടെ രണ്ടു കോടി രൂപ മുതൽ മുടക്കി ജില്ല പഞ്ചായത്ത് വിതുര വി ആൻഡ് എച്ച്.എസ്.എസിൽ നിർമിക്കുന്ന കെട്ടിടത്തിന് ശിലയിട്ടു. 78 സർക്കാർ സ്കൂളുകൾക്ക് ലാബ് നവീകരണത്തിന് 39 ലക്ഷം രൂപ ഫണ്ട് നൽകി. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളുടെ ലാബ് സൗകര്യം മെച്ചപ്പെടുത്താൻ 20 ലക്ഷം നൽകി. പുസ്തകം വാങ്ങാൻ എല്ലാ സ്കൂളുകൾക്കും 10,000 രൂപ നൽകി. ഐ.ടിമേഖലക്ക് 45 ലക്ഷം രൂപയുടെ കമ്പ്യൂട്ടറുകൾ നൽകി. െബഞ്ചും െഡസ്കും ഉൾപ്പെടുന്ന ഫർണിച്ചറിന് ഒരു കോടി രൂപ സ്കൂളുകൾക്ക് നൽകി. അണുമുക്തമായ നാപ്കിനുകൾ വിദ്യാർഥിനികൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാ സ്കൂളുകളിലും നാപ്കിൻ വെൻഡിങ് മെഷീനുകൾ സ്ഥാപിച്ചു. എച്ച്.എൽ.എല്ലുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. വിദ്യാർഥിനികൾക്ക് വിശ്രമ മുറികൾ കൂടി നിർമിച്ചു നൽകിയ മാനസ പ്ലസ് എന്ന പദ്ധതിയും പുരോഗമിക്കുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിന് തുക പ്രത്യേകമായി നീക്കിെവച്ചു. അക്ഷരമാല, വിദ്യാജ്യോതി പദ്ധതികൾക്ക് 72 ലക്ഷം രൂപയാണ് വിനിയോഗിക്കുന്നത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പഠനമുറിക്ക് 1.70 കോടി നൽകി. മധ്യവേനലവധിക്കാലത്ത് ജില്ലയിലെ എല്ലാ സ്കൂളുകളും പെയിൻറടിച്ച് മോടിപിടിപ്പിക്കാനും അറ്റകുറ്റപ്പണിക്കും ഒന്നരക്കോടി നീക്കിെവച്ചു. പരിസ്ഥിതി ദിനത്തിൽ എല്ലാ സ്കൂളുകളിലും മരത്തൈകൾ െവച്ചുപിടിപ്പിക്കുകയും ഫലവൃക്ഷതൈകൾ വിതരണം നടത്തുകയും ചെയ്യുമെന്നും സ്കൂളുകളിൽ സ്പോർട്സ് ഹബുകൾക്ക് രൂപം നൽകുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.