വീ​ട്ടി​ൽ ക​ഞ്ചാ​വ് കൃ​ഷി​യും ചാ​രാ​യം വാ​റ്റും: ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ

നെടുമങ്ങാട്: വീട്ടുവളപ്പിൽ കഞ്ചാവ് കൃഷിയും വീട്ടിൽ ചാരായം വാറ്റും നടത്തിവന്ന വീട്ടുടമസ്ഥനെയും കൂടെ താമസിച്ച സ്ത്രീയേയും വലിയമല പൊലീസ് സംഘം അറസ്റ്റ് ചെയ്തു. മന്നൂർക്കോണം ആർച് ജങ്ഷനിൽ എസ്.എസ് ഹൗസിൽ ഷംനാദ് (34), ഇയാളോടൊപ്പം താമസിച്ചിരുന്ന പ്രിയ എന്ന ഫാത്തിമ (26) എന്നിവരാണ് അറസ്റ്റിലായത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇവരെ പിടിച്ചത്. ഷംനാദിെൻറ വീട്ടുവളപ്പിലും ടെറസിലുമായി പ്ലാസ്റ്റിക് കവറുകളിലാണ് കഞ്ചാവ് കൃഷിചെയ്തിരുന്നത്. 26 മൂട് കഞ്ചാവ് തൈകൾ പൊലീസ് കണ്ടെത്തി. ചീരകൃഷിയുടെ നടുവിലാണ് കഞ്ചാവ് നട്ടിരുന്നത്. വീട്ടിൽനിന്ന് കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.