ആ​റാം ദി​ന​ത്തി​ലും ദു​രി​ത​ത്തി​ന് കു​റ​വി​ല്ല: വെ​ള്ള​ത്തി​നാ​യി 51 കി​യോ​സ്കു​ക​ൾ സ്ഥാ​പി​ച്ചു

തിരുവനന്തപുരം: കുടിവെള്ളം കിട്ടാതെ ജനം പരക്കം പായുന്നതിനിടയിൽ ക്ഷാമം പരിഹരിക്കുന്നതിനായി നഗരത്തിൽ പലയിടങ്ങളിൽ ജലവകുപ്പി‍െൻറ നേതൃത്വത്തിൽ കിയോസ്കുകൾ സ്ഥാപിച്ചു തുടങ്ങി. 5000 ലിറ്റി‍െൻറ 51 കിയോസ്കുകളാണ് പൊതുജനങ്ങളുടെ സഹായത്തോടെ ജലവകുപ്പ് സ്ഥാപിച്ചത്. എന്നാൽ, ഇവയിൽ വെള്ളം നിറക്കാൻ കഴിഞ്ഞിട്ടില്ല. റവന്യൂ വകുപ്പാണ് വെള്ളം നിറക്കേണ്ടത്. നേരത്തേ ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ കിയോസ്കുകളിൽ വെള്ളം നിറക്കേണ്ട ചുമതല റവന്യുവകുപ്പിനാണ് നൽകിയിരുന്നത്. കിയോസ്കുകൾ സ്ഥാപിക്കുന്ന ചുമതല മാത്രമേ ജല അതോറിറ്റിക്ക് നൽകിയിട്ടുള്ളൂ. അതു പ്രകാരം കിയോസ്കുകളിൽ തിങ്കളാഴ്ച മുതൽ വെള്ളമെത്തും. അതേസമയം, നഗരത്തിലെ കുടിവെള്ളം വിതരണം സംബന്ധിച്ച് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 10.30ന് ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ ഓഫിസിലായിരിക്കും യോഗം. കിയോസ്കുകൾ സ്ഥാപിച്ചെങ്കിലും നഗരത്തിൽ 30 ശതമാനം ജനങ്ങൾ ഇപ്പോഴും മതിയായ വെള്ളം കിട്ടാതെ നെട്ടോട്ടത്തിലാണ്. വഴുതക്കാട്, തൈക്കാട്, പോങ്ങുംമൂട്, കവടിയാർ, അമ്പലമുക്ക്, പേരൂർക്കട, പട്ടം, നാലാഞ്ചിറ, കുടപ്പനക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിൽ രാത്രിയും വെള്ളമെത്തുന്നില്ലെന്ന് പരാതിയുണ്ട്. ഭൂരിപക്ഷം സ്ഥലങ്ങളിലും രാത്രി വെള്ളമെത്തുന്നില്ലെന്ന് പരാതി വ്യാപകമാണ്. ജനറൽ ആശുപത്രിയിലും വെള്ളത്തി‍െൻറ ക്ഷാമം രൂക്ഷമാണ്. ജലക്ഷാമം മൂലം രോഗികളുടെ തുണികളും മറ്റും വീട്ടിലേക്ക് കൊണ്ടുപോകേണ്ട അവസ്ഥയിലാണ് കൂട്ടിരിപ്പുകാർ. നഗരത്തിലെ ഹോട്ടലുകളിലും പ്രവർത്തനം ബാധിച്ചിട്ടുണ്ട്. അതേസമയം, നെയ്യാറിൽനിന്ന് വെള്ളമെത്തിക്കാനുള്ള പണി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 10 ദിവസത്തിനകം പമ്പിങ് ആരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. നെയ്യാറിൽനിന്നുള്ള വെള്ളം നഗരത്തിലേക്ക് എത്തിക്കുന്നതോടെ കുടിവെള്ള വിതരണം സാധാരണനിലയിലേക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. നിലവിലെ നിയന്ത്രണം മൂലം പകൽ നഗര ജീവിതം ദുസ്സഹമായിക്കഴിഞ്ഞു. നഗരത്തിൽ ഭൂരിഭാഗം നിർമാണപ്രവർത്തനങ്ങളും നിർത്തിവെച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.