ന​ന്ത​ൻ​കോ​ട് കൊലപാതകം: കാ​ഡ​ലിനെ 26 വ​രെ റി​മാ​ൻ​ഡ്​​ ചെ​യ്​​തു

തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി കാഡൽ ജീൻസൺ രാജയെ ഈ മാസം 26 വരെ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു. കസ്റ്റഡി കാലാവധി പൂർത്തിയാക്കിയതിനെതുടർന്ന് വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി. കാഡലിെൻറ മാനസികനിലയെക്കുറിച്ച് പരിശോധന നടത്താൻ മെഡിക്കൽ സംഘത്തിെൻറ മുന്നിൽ കൊണ്ടുപോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹർജി നൽകി. ഈ അവശ്യം അനുവദിക്കണമോയെന്ന് വെള്ളിയാഴ്ച കോടതി വിധി പറയും. കഴിഞ്ഞ എട്ടിനാണ് നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ടിലെ വീട്ടില്‍ കാഡലി‍െൻറ പിതാവ് പ്രഫ. രാജ തങ്കം, മാതാവ് റിട്ട. ഡോ. ജീൻ പദ്മ, സഹോദരി കരോലിൻ, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.