നെ​യ്യാ​റി​ൽനി​ന്ന്​ വെ​ള്ള​മെ​ത്തി​ക്ക​ൽ: പ്രാ​യോ​ഗി​ക​ ത​ട​സ്സ​ങ്ങ​ളേ​റെ

തിരുവനന്തപുരം: നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ നെയ്യാറിൽ നിന്ന് വെള്ളമെത്തിക്കുന്ന കാര്യത്തിൽ അന്തിമതീരുമാനം വ്യാഴാഴ്ച. നെയ്യാറിൽ നിന്ന് അരുവിക്കരയിൽ വെള്ളമെത്തിച്ച് പമ്പിങ് നടത്താനാണ് ആലോചിക്കുന്നത്. കാപ്പുകാടില്‍ നിന്ന് ഒന്നരകിലോമീറ്ററോളം വെള്ളം പമ്പ് ചെയ്ത് ഏഴരകിലോമീറ്റര്‍ തോട്ടിലൂടെ ഒഴുക്കി അണിയിലക്കടവ് മേഖലയില്‍ എത്തിക്കണം. ഒമ്പത് കിലോമീറ്റർ ദൂരമാണ് ജലമെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യേണ്ടത്. ഇതിൽ ഏഴരകിലോമീറ്റർ തോടാണ്. ശേഷിക്കുന്ന ഒന്നര കിലോമീറ്ററിൽ പൈപ്പ് സ്ഥാപിച്ച് കനാലിലേക്ക് വെള്ളമെത്തിക്കണം. എന്നാൽ, തോട് പലഭാഗങ്ങളിലും അപ്രത്യക്ഷമായ നിലയിലാണ്. ഇതുമൂലം പമ്പ് ചെയ്യുന്ന ജലത്തിെൻറ നല്ലൊരു പങ്കും അരുവിക്കരയിൽ എത്തണമെന്നില്ല. ഇതൊഴിവാക്കണമെങ്കിൽ ഒമ്പത് കിലോമീറ്ററും പൈപ്പിടണം. ഇതിനാകെട്ട വൻ സാമ്പത്തികബാധ്യതയുമുണ്ടാകും. ഒപ്പം വനംവകുപ്പിെൻറ അനുമതിയും വേണം. 900 എം.എം പൈപ്പാണ് സ്ഥാപിക്കേണ്ടിവരുക. ഇൗ ജോലികൾ പൂർത്തിയാക്കുന്നതിന് ഏറെ കാലതാമസവുമെടുക്കും. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇൗ പദ്ധതി ഗുണം ചെയ്യുന്നകാര്യത്തിലും സംശയമുണ്ട്. പദ്ധതിയുടെ പ്രായോഗികത സംബന്ധിച്ച് ജല അതോറിറ്റി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. മന്ത്രിസഭയോഗം റിപ്പോർട്ട് പരിഗണിച്ചശേഷമാകും നെയ്യാറിൽ നിന്ന് ജലമെത്തിക്കുന്ന കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക. നെയ്യാര്‍ഡാമിലും മുന്‍വര്‍ഷങ്ങളെക്കാള്‍ വളരെകുറവാണെങ്കിലും 13 മില്യന്‍ ക്യുബിക് മീറ്റര്‍ വെള്ളം ഇപ്പോഴുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.