തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ചെങ്കൽച്ചൂള കോളനിക്ക് സമീപത്തായി സർക്കാർ ബിവറേജസ് ഒൗട്ട്െലറ്റ് സ്ഥാപിക്കുന്നതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധ പരിപാടികൾക്ക് കോളനിവാസികൾ രൂപം നൽകി. ജനകീയ സമരസമിതി കൺവീനർ എ.ജി. ശരത്തിെൻറ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധ കൂട്ടായ്മ ലത്തീൻ അതിരൂപത വികാരി ജനറൽ ഫാദർ യുജിൻ പെരേര ഉദ്ഘാടനം ചെയ്തു. പാച്ചല്ലൂർ അബ്്ദുൽ സലീം മൗലവി പ്രതിജ്ഞ ചൊല്ലി. പാസ്റ്റർ ജിനു പെന്നൂസ് ലഹരി വിരുദ്ധ സന്ദേശം നൽകി. സെൽവൻ, സനിൽ കുളത്തിങ്കൽ, ഷീബ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.