തിരുവനന്തപുരം: കോർപറേഷെൻറ 13ാം പദ്ധതി രൂപവത്കരണത്തിെൻറ ഭാഗമായുള്ള വാർഡ്സഭയോഗങ്ങൾക്ക് തുടക്കമായി. ആദ്യ വാർഡ്സഭയോഗം നാലാഞ്ചിറ വാർഡിൽ മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. അടുത്ത അഞ്ച് വർഷക്കാലംകൊണ്ട് 2800 കോടി രൂപയുടെ വികസനമാണ് കോർപറേഷൻ വിഭാവനം ചെയ്യുന്നതെന്നും ഇതിന് വിദഗ്ധരെ ഉൾപ്പെടുത്തി ആസൂത്രണസമിതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും മേയർ പറഞ്ഞു. ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ വിപുലമായ ചർച്ചകൾ നടത്തി തയാറാക്കിയ വികസന കഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയാണ് പദ്ധതികൾക്ക് രൂപം നൽകുന്നത്. അടുത്ത വാർഷികപദ്ധതിയായി 306 കോടി രൂപയുടെ പദ്ധതി ഏറ്റെടുക്കുന്നതിന് സംസ്ഥാനസർക്കാർ കോർപേറഷന് തുക അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് ഫലപ്രദമായ പദ്ധതികൾക്ക് ക്രിയാത്മകനിർദേശങ്ങൾ വാർഡ് സഭകളിൽ നിന്ന് ഉയരണമെന്നും ഇതോടൊപ്പം കേന്ദ്ര- സംസ് ഥാനാവിഷ്കൃത പദ്ധതികൾ ഉൾപ്പെടെയുള്ളവ നടപ്പാക്കേണ്ടതുണ്ടെന്നും മേയർ പറഞ്ഞു. വാർഡ് കൗൺസിലർ േത്രസ്യാമ്മ തോമസ് അധ്യക്ഷത വഹിച്ചു. വാർഡ് കൺവീനർ പ്രകാശ് പുളിയടി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി. ബാബു മുഖ്യപ്രഭാഷണം നടത്തി. കോർപറേഷൻ സെക്രട്ടറി എ.എസ്. ദീപ, ജനകീയാസൂത്രണം സൂപ്രണ്ട് ഡി. രാജശേഖരൻ നായർ എന്നിവർ സംസാരിച്ചു. 19 വിഷയമേഖലകളിലായി നടന്ന ഗ്രൂപ് ചർച്ചക്ക് ശേഷം പൊതുഅവതരണവും േക്രാഡീകരണവും നടന്നു. നഗരസഭയുടെ വികസന സെമിനാറിൽ പങ്കെടുക്കേണ്ട പ്രതിനിധികളെയും യോഗം തെരഞ്ഞെടുത്തു. കഴക്കൂട്ടം വാർഡ്സഭയോഗം ഞായറാഴ്ച വൈകീട്ട് മൂന്നിന് അൽസാജ് ഓഡിറ്റോറിയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മേയർ അധ്യക്ഷത വഹിക്കും. നഗരസഭ ജീവനക്കാരും സന്നദ്ധപ്രവർത്തകരും യോഗത്തിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.