യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ന് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം

നെടുമങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയെൻറ വാഹനത്തിനുമുന്നിൽ പാർട്ടി കൊടി കാട്ടി പ്രതിഷേധിച്ചതിന് അറസ്റ്റിലായ യുവമോർച്ച മണ്ഡലം പ്രസിഡൻറിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ ദിവസം കരകുളം കരയാവളത്തുകോണത്ത് ഗ്രാമസഭയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മുഖ്യമന്ത്രിക്കെതിരെ ആർ.പി. അഭിലാഷ് കൊടിയുമായി ചാടിവീണത്. അഭിലാഷിനെതിരെ വട്ടപ്പാറ പൊലീസ് 153, 283, 353 എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന മൊഴിയിൽ കോടതി വിഡിയോ ക്ലിപ്പുകൾ പരിശോധിച്ച് നിജസ്ഥിതി മനസ്സിലാക്കിയതിനുശേഷമാണ് ഒന്നാം ക്ലാസ് മജിസ്േട്രറ്റ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒരു മാസത്തേക്ക് ഒന്നിടവിട്ടുള്ള ഞായറാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥെൻറ മുന്നിൽ ഹാജരാകണം. കൂടാതെ വട്ടപ്പാറ, വെഞ്ഞാറമൂട് പൊലീസ്സ്റ്റേഷൻ അതിർത്തികളിൽ ഈ കാലയളവിൽ പ്രവേശിക്കുകയോ, ക്രിമിനൽ കേസുകളിൽ ഉൾപ്പെടുകയോ ചെയ്യരുത് തുടങ്ങിയുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.