മാ​റ​ന​ല്ലൂ​രി​ൽ ഏ​ക്ക​ര്‍ ക​ണ​ക്കി​ന് വ​യ​ൽ കു​ഴി​ച്ച് മ​ണ​ൽ ഖ​ന​നം

കാട്ടാക്കട: മാറനല്ലൂര്‍ വില്ലേജില്‍ ഏക്കര്‍ കണക്കിന് വയൽ കുഴിച്ച് മണൽ ഖനനം. മണലൂറ്റ് നടത്തുന്നത് പഞ്ചായത്ത്, -റവന്യൂ അധികൃതരുടെ ഒത്താശയോടെയെന്ന് നാട്ടുകാർ. പലതവണ റവന്യൂ,- പൊലീസ് അധികാരികളോട് പരാതി പറഞ്ഞിട്ടും നടപടിയില്ല. മാറനല്ലൂർ പഞ്ചായത്തിലെ തൂങ്ങാംപാറ ഇണ്ടന്നൂർക്കോണം ഏലായിലാണ് നിയന്ത്രണങ്ങൾ ഇല്ലാതെ മണൽഖനനം നടത്തുന്നത്. ഒന്നര ഏക്കറോളം വയൽ ഇവിടെ മാത്രം കുഴിച്ച് മണലെടുത്തിട്ടുണ്ട്. മണ്ണുമാന്തി യന്ത്രങ്ങളും പമ്പുസെറ്റുകളും ഉപയോഗിച്ചാണ് ഖനനം. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശത്ത് ഇത്തരത്തിൽ വയലുകൾ ആഴത്തിൽ കുഴിച്ചുള്ള ഖനനം കാരണം കിണറുകളിലെ വെള്ളം കുറയുന്നതായി നാട്ടുകാർ പറയുന്നു. മത്സ്യകൃഷിക്ക് കുളം നിർമിക്കുന്നു എന്ന് പ്രചരിപ്പിച്ചാണ് ഇവിടെ മണൽ ഖനനം തുടങ്ങിയത്. പഞ്ചായത്ത് ഭരണസമിതിയിലെ ചിലരുടെ പിന്തുണയുള്ളതായും ആരോപണമുണ്ട്. റവന്യൂ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ അടിയന്തരമായി അനധികൃത മണൽ ഖനനം തടയാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.