തിരുവനന്തപുരം: തലസ്ഥാനനഗരിയില്‍ കുടിവെള്ള വിതരണത്തില്‍ കടുത്ത നിയന്ത്രണം കൊണ്ടുവരാൻ ജല അതോറിറ്റി തീരുമാനം. കടുത്ത വേനൽകാരണം നഗരത്തിലേക്ക് ആവശ്യമായ കുടിവെള്ളം എടുക്കുന്ന പേപ്പാറ അണക്കെട്ടില്‍ വെള്ളത്തിെൻറ അളവ് ക്രമാതീതമായി കുറഞ്ഞതാണ് കാരണം. അടുത്തയാഴ്ച മുതലാവും നിയന്ത്രണം ഏർെപ്പടുത്തുക. ഉപയോഗത്തില്‍ 25 ശതമാനമെങ്കിലും കുറവ് വരുത്താനാണ് ഉദ്ദേശ്യമെന്ന് മന്ത്രി മാത്യു ടി. തോമസ് അറിയിച്ചു. ഇതിനായി രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയുള്ള പമ്പിങ് നേര്‍ പകുതിയായി കുറക്കും. അടുത്ത മഴക്കാലംവരെ പുതിയ കണക്ഷനുകള്‍ നൽകുന്നത് നിര്‍ത്തിവെക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിമാസം രണ്ടുലക്ഷം ലിറ്ററിലധികം ഉപഭോഗമുള്ള എല്ലാ ഗാര്‍ഹികേതര ഉപഭോക്താക്കളോടും ഉപഭോഗം നേര്‍ പകുതിയായി കുറക്കാന്‍ ആവശ്യപ്പെടും. ആവശ്യമെങ്കില്‍ ടാങ്കറുകളില്‍ വെള്ളം എത്തിക്കുന്നതിനും നിയന്ത്രണം കൊണ്ടുവരും. സര്‍ക്കാര്‍ ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അവധി ദിവസങ്ങളില്‍ പൈപ്പ് ലൈനിലെ ജലപ്രവാഹം തടയാന്‍ വാല്‍വ് അടച്ചിടണമെന്ന് മേധാവികളോട് നിര്‍ദേശിക്കും. നിര്‍മാണ ആവശ്യങ്ങള്‍ക്ക് ശുദ്ധീകരിച്ച ജലം ഉപയോഗിക്കുന്നത് തടയും. ഗാര്‍ഹികേതര ഉപയോഗത്തിന് മുട്ടത്തറ സ്വീവേജ് പ്ലാൻറില്‍നിന്ന് വേര്‍തിരിച്ച വെള്ളം സൗജന്യമായി നൽകും. ദിവസം 40 ദശലക്ഷം ലിറ്റര്‍ വെള്ളം ഇപ്പോള്‍ ഈ പ്ലാൻറില്‍നിന്ന് ഒഴുക്കിക്കളയുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ വിതരണം രാത്രിയില്‍ വാല്‍വ് വഴി നിയന്ത്രിച്ച് ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം എത്തിക്കും. സെക്ഷന്‍ വാല്‍വുകളുടെ നിയന്ത്രണത്തിന് സ്ഥിരം സംഘത്തെ നിയോഗിക്കും. ജലമോഷണവും ദുരുപയോഗവും തടയാന്‍ സബ്ഡിവിഷന്‍ തലത്തില്‍ പ്രത്യേക സംഘമുണ്ടാകും. ജലമോഷണമോ, ദുരുപയോഗമോ, ചോര്‍ച്ചയോ കണ്ടാല്‍ പരാതിപ്പെടാന്‍ 1800 42 55313 എന്ന ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി. പേപ്പാറ അണക്കെട്ടില്‍ ഇപ്പോഴത്തെ നിലയില്‍ മേയ് 18 വരെ ഉപയോഗിക്കാനുള്ള വെള്ളമേയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. 11.74 ദശലക്ഷം മീറ്റര്‍ ക്യൂബ് വെള്ളമുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. പ്രതിദിനം 265 ദശലക്ഷം ലിറ്റര്‍ വെള്ളം നഗരത്തിലെ ആവശ്യത്തിന് എടുക്കുന്നുണ്ട്. നിലവിലുള്ള വെള്ളം മേയ് 25 വരെയെങ്കിലും ഉപയോഗിക്കാനാവും വിധമാണ് നിയന്ത്രണം കൊണ്ടുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.