മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച ബി.​െ​ജ.​പി​ക്കാ​ര​ന്​ സി.​പി.​എം പ്ര​വ​ർ​ത്ത​ക​രു​ടെ മ​ർ​ദ​നം

തിരുവനന്തപുരം: കരകുളം കരയാളത്തുകോണത്ത് മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ പ്രതിഷേധിച്ച ബി.ജെ.പി പ്രവർത്തകന് സി.പി.എമ്മുകാരുടെ മർദനം. കരകുളം ഗ്രാമപഞ്ചായത്തിലെ കരയാളത്തുകോണം വാർഡിലെ പദ്ധതി രൂപവത്കരണ ഗ്രാമസഭയിൽ പെങ്കടുത്ത് മടങ്ങുേമ്പാഴായിരുന്നു മുഖ്യമന്ത്രിക്കുനേരെ പ്രതിേഷധം. വെമ്പായം അകരത്തിൽ വീട്ടിൽ അഭിലാഷാണ് (24) മുഖ്യമന്ത്രി വാഹനത്തിൽ കയറി മടങ്ങുന്നതിനിടെ ബി.ജെ.പിയുടെ കൊടിയുമായി മുദ്രാവാക്യം മുഴക്കി ചാടിവീഴാൻ ശ്രമിച്ചത്. ഇയാളെ സി.പി.എം പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചു. സാരമായി പരിക്കേറ്റ ഇയാളെ പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിഷ്ണു പ്രണോയിയുടെ അമ്മയെ പൊലീസ് ആസ്ഥാനത്ത് വലിച്ചിഴച്ച പൊലീസ് നടപടിക്കെതിരെയായിരുന്നു പ്രതിഷേധം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.