കാട്ടാക്കട: കുറ്റിച്ചല്‍ കാട്ടുകണ്ടത്തെ ആശ്രമം വക ഏലായില്‍ നെല്ല് കൊയ്യാനായി പൂവച്ചല്‍ സര്‍ക്കാര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിവിധ ക്ളbുകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പാടത്തിറങ്ങി. ഒന്നരഏക്കറിലാണ് നെല്‍കൃഷി നടത്തിയത്. ‘കാസര്‍കോടന്‍ കുറുവ’ ഇനത്തിലെ നെല്ലാണ് കൃഷിചെയ്തത്. ഈ വര്‍ഗത്തില്‍പെട്ട നെല്ല് പൂര്‍ണ വളര്‍ച്ചയത്തൊന്‍ 90 ദിവസം മതി. സ്വന്തം ഫാമിലെ പശുക്കളില്‍നിന്ന് ലഭിക്കുന്ന ചാണകവും ഗോമൂത്രവും മോരും കാന്താരി മുളകും പ്രത്യേക ആനുപാതത്തില്‍ കലക്കിയുണ്ടാക്കുന്ന ജൈവ കീടനാശിനിയാണ് ഇവിടെ ഉപയോഗിച്ചത്. പൊതുജനങ്ങള്‍ക്ക് പ്രവേശം ഇല്ലാത്ത ആശ്രമത്തില്‍ കൊയ്ത്തിനുള്‍പ്പെടെ ഒരുദിവസം ചെലവഴിച്ചത് വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായിരുന്നു. ആശ്രമത്തില്‍ പശുവളര്‍ത്തല്‍, പച്ചക്കറിത്തോട്ടം, നെല്‍, വാഴ, തെങ്ങ് തുടങ്ങി കൃഷികളും ഉണ്ട്. ജൈവകൃഷി മാത്രം നടത്തിവരുന്ന ഇവിടെ ജൈവവള നിര്‍മാണവും ഉണ്ട്. സിദ്ധാശ്രമം മാനേജര്‍ ദേവദാസന്‍, പ്രസിഡന്‍റ് ഉഷാകുമാരി, ട്രഷറര്‍ നകുലന്‍, നളന്‍, വിഘ്നേശ്വരന്‍, പി.ടി.എ പ്രസിഡന്‍റ് പൂവച്ചല്‍ സുധീര്‍, പ്രിന്‍സിപ്പല്‍ സീമ സേവ്യര്‍, കേഓഡിനേറ്റര്‍ സമീര്‍ സിദ്ദീഖി, വിനോദ് മുണ്ടേല, സിജു കെ. ബാനു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.