കുടിവെള്ളമില്ല; തുരുത്തുകളില്‍ ദുരിതജീവിതം

കാവനാട്: തുരുത്തുകളിലെ താമസക്കാര്‍ ഒരാഴ്ചയായി കുടിവെള്ളം ലഭിക്കാതെ ദുരിതത്തില്‍. ഇതത്തേുടര്‍ന്ന് നാട്ടുകാര്‍ ദേശീയപാതയില്‍ കുത്തിയിരിപ്പ് സമരം നടത്തി. പൊലീസ് എത്തി സമരക്കാരെ നീക്കംചെയ്തു. ഏതാനും പേരെ കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞ് നിരവധിപേര്‍ പൊലീസ്സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടി. കാവനാട് മീനത്തുചേരി കണക്കന്‍തുരുത്ത്, പുത്തന്‍തുരുത്ത് തുടങ്ങി ആറോളം തുരുത്തുകളിലാണ് ഒരാഴ്ചയായി കുടിവെള്ളം ലഭിക്കാത്തത്. ബൈപാസിന്‍െറ ഭാഗമായി റോഡ് നിര്‍മാണത്തിനിടെ പൈപ്പ് പൊട്ടിയതാണ് കുടിവെള്ളം മുടങ്ങാന്‍ കാരണമെന്നും വിവരം ജല അതോറിറ്റി അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ളെന്നും നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി ചൊവ്വാഴ്ച വൈകീട്ട് നാലോടെ ദേശീയപാതയില്‍ കാവനാടിന് സമീപം ആല്‍ത്തറമൂട് ജങ്ഷനില്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. ഏതാനും മിനിറ്റ് റോഡില്‍ കുത്തിയിരുന്ന സമരക്കാരെ പൊലീസ് എത്തി നീക്കുകയും ചിലരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വിവരമറിഞ്ഞ് കൂടുതല്‍ പേര്‍ ശക്തികുളങ്ങര പൊലീസ്സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടി. കുട്ടികളടക്കമുള്ളവരാണ് സ്റ്റേഷന് മുന്നിലത്തെിയത്. പിടികൂടിയവരെ പിന്നീട് വിട്ടയച്ചു. കുടിവെള്ളം ലഭിക്കാത്തതിനെതുടര്‍ന്ന് കുട്ടികളടക്കം ദിവസങ്ങളായി ഏറെ ബുദ്ധിമുട്ടുകയാണെന്നും നാലുവശവും കായലിനാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന തങ്ങള്‍ വള്ളങ്ങളിലും മറ്റുമായി ഇക്കരെയത്തെിയാണ് വെള്ളം ശേഖരിക്കുന്നതെന്നും തുരുത്ത് നിവാസികള്‍ പറയുന്നു. എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വാര്‍ഡ് കൗണ്‍സിലര്‍ ഹണിയും സ്ഥലത്തത്തെിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.