എ.ടി.എം കാര്‍ഡ് മോഷ്ടിച്ച് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍

വിഴിഞ്ഞം: എ.ടി.എം കാര്‍ഡ് മോഷ്ടിച്ച് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. ആര്യന്‍കോട് കുറ്റിയാനിക്കാട് കടയാറ പുത്തന്‍വീട്ടില്‍ മണികണ്ഠനെയാണ് (27) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 28ന് വിഴിഞ്ഞം ചപ്പാത്ത് വൃന്ദാവനത്തില്‍ അരവിന്ദ് ശിവാനന്ദന്‍െറ വീട്ടില്‍നിന്നാണ് എ.ടി.എം കാര്‍ഡും അരപ്പവന്‍െറ മൂന്ന് മോതിരവും മോഷ്ടിച്ചത്. തുടര്‍ന്ന് എ.ടി.എം കാര്‍ഡുപയോഗിച്ച് കാഞ്ഞിരംകുളത്തെ എസ്.ബി.ടിയുടെ എ.ടി.എം കൗണ്ടറില്‍നിന്ന് രണ്ടായിരത്തോളം രൂപ കവര്‍ന്നതായി പൊലീസ് അറിയിച്ചു. കാര്‍ഡില്‍ രഹസ്യ പിന്‍നമ്പര്‍ രേഖപ്പെടുത്തിയിരുന്നു. ഇവിടത്തെ സി.സി.ടി.വി കാമറയില്‍നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അതേസമയം, എ.ടി.എം മുഖാന്തരം അറുപത്തി ഒന്നായിരം രൂപ നഷ്ടപ്പെട്ടതായി പരാതിക്കാര്‍ പറഞ്ഞിരുന്നെങ്കിലും അത് കണ്ടുപിടിക്കാന്‍ പൊലീസിനായില്ല. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.