കാരുണ്യംതേടി നൂര്‍ജഹാന്‍

നേമം: വീഴ്ചയില്‍ നട്ടെല്ലിനും കാലിനും ഗുരുതരപരിക്കേറ്റ മധ്യവയസ്ക ചികിത്സാസഹായം തേടുന്നു. മാറനല്ലൂര്‍ ഊരൂട്ടമ്പലം കാരണംകോട് തലനിരപുത്തന്‍വീട്ടില്‍ വാടകക്ക് താമസിക്കുന്ന നൂര്‍ജഹാനാണ് (52) സഹായംതേടുന്നത്. അവിവാഹിതയായ ഇവര്‍ ഏഴ് മാസംമുമ്പാണ് വീട്ടിനുസമീപത്തെ കുഴിയില്‍വീണ് പരിക്കേറ്റത്. ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടുവാടകക്കോ നിത്യവൃത്തിക്കോ ചികിത്സക്കോ വഴിയില്ലാതെ ദുരിതത്തിലാണ്. അടിയന്തര ശസ്ത്രക്രിയക്ക് നിര്‍ദേശിച്ചെങ്കിലും അതിനുള്ള പണമില്ലാതെ വലയുകയാണ്. പരസഹായമില്ലാതെ നടക്കാന്‍ പോലുമാകാത്ത ഇവര്‍ നാട്ടുകാരുടെ കാരുണ്യത്തിലാണ് കഴിയുന്നത്. ചികിത്സാസഹായനിധി രൂപവത്കരണത്തിന് ഇവരുടെ പേരില്‍ നാട്ടുകാര്‍ ഊരൂട്ടമ്പലം എസ്.ബി.ടി ബ്രാഞ്ചില്‍ 67352758761 നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ്: എസ്.ബി.ടി.ആര്‍ 0000356. ഫോണ്‍: 9048143631.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.