തിരുവനന്തപുരം: കാട്ടാക്കട നിയോജക മണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാനും ശുദ്ധജലലഭ്യത ഉറപ്പുവരുത്താനുമായുള്ള ജലസമൃദ്ധി പദ്ധതിയുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍ സ്കൂള്‍തല ജലക്ളബുകള്‍ നവംബര്‍ ഒന്നിന് ഉദ്ഘാടനം ചെയ്യും. ജലക്ളബ് രൂപവത്കരിക്കുന്നതിന് മുന്നോടിയായി മണ്ഡലത്തിലെ ഒരു സ്കൂളിനെ പ്രത്യേകം തെരഞ്ഞെടുത്ത് മാതൃകാ ക്ളബ് രൂപവത്കരിക്കും. എന്‍.സി.സി, എന്‍.എസ്.എസ്, സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ് ഉള്‍പ്പെടെ ഇതിന്‍െറ ഭാഗമാക്കാനും കൂടിയാലോചനാ യോഗത്തില്‍ തീരുമാനമായി. ഒക്ടോബറില്‍ മണ്ഡലത്തിലെ എല്ലാ സ്കൂളിലും ജലക്ളബുകള്‍ രൂപവത്കരിക്കും. ഇതിനു മുന്നോടിയായി ബന്ധപ്പെട്ട ഡി.ഇ.ഒ, എ.ഇ.ഒ തല യോഗം ചേര്‍ന്ന് സ്റ്റുഡന്‍റ്, ടീച്ചര്‍ കോഓഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കാനും ഐ.ബി. സതീഷ് എം.എല്‍.എ, ജില്ലാ കലക്ടര്‍ എസ്. വെങ്കിടേസപതി എന്നിവരുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വിളവൂര്‍ക്കല്‍, മാറനല്ലൂര്‍, കാട്ടാക്കട, പള്ളിച്ചല്‍, വിളപ്പില്‍ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയാണ് ജലസമൃദ്ധി പദ്ധതി നടപ്പാക്കുക. എല്ലാ ജലസ്രോതസ്സുകളുടെയും നവീകരണവും പുനരുജ്ജീവനവും പദ്ധതിയുടെ കീഴില്‍ വരും. മഴക്കുഴി നിര്‍മാണം, ജലസ്രോതസ്സുകള്‍ക്ക് ചുറ്റും മരങ്ങള്‍ വെച്ചുപിടിപ്പിക്കല്‍, മത്സ്യം, താമര - ആമ്പല്‍ കൃഷികള്‍, കിണറുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തല്‍ തുടങ്ങി സുസ്ഥിര പദ്ധതിയാണ് ലക്ഷ്യമിടുന്നത്. 2020ഓടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു. ജനപ്രതിനിധികളുടെ പദ്ധതികള്‍ ജനങ്ങളിലത്തെിക്കാന്‍ ഉദ്യോഗസ്ഥര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് കലക്ടര്‍ എസ്. വെങ്കിടേസപതി നിര്‍ദേശിച്ചു. ജില്ലാ പ്ളാനിങ് ഓഫിസര്‍ വി.എസ്. ബിജു, ഡെപ്യൂട്ടി കലക്ടര്‍ സവിത, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.