രാജ്യഭരണം പ്രസംഗമല്ളെന്ന് മോദി മനസ്സിലാക്കണം –ചെന്നിത്തല

വട്ടിയൂര്‍ക്കാവ്: കേവലം പ്രസംഗമല്ല, രാജ്യഭരണമെന്ന് നരേന്ദ്ര മോദി മനസ്സിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വട്ടിയൂര്‍ക്കാവില്‍ വാഴോട്ടുകോണം രവി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കശ്മീര്‍ ആക്രമണം ഗുരുതര സുരക്ഷാ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. വാഴോട്ടുകോണം രവി സ്മാരക പുരസ്കാരം കെ. മുരളീധരന്‍ എം.എല്‍.എക്ക് ചെന്നിത്തല സമ്മാനിച്ചു. ഡി.സി.സി പ്രസിഡന്‍റ് കരകുളം കൃഷ്ണപിള്ള അനുസ്മരണ പ്രഭാഷണം നടത്തി. കോണ്‍ഗ്രസ് കമ്മിറ്റി ബ്ളോക് പ്രസിഡന്‍റ് എസ്. നാരായണപിള്ള അധ്യക്ഷത വഹിച്ചു. കാവല്ലൂര്‍ മധു, വാഴോട്ടുകോണം ചന്ദ്രശേഖരന്‍, ടി. ഗണേശപിള്ള, ഡി. സുദര്‍ശനന്‍, ശാസ്തമംഗലം മോഹന്‍, രാജന്‍ കുരുക്കള്‍, വട്ടിയൂര്‍ക്കാവ് ചന്ദ്രശേഖരന്‍, മണ്ണാംമൂല രാജന്‍, വേട്ടമുക്ക് മധു, വി.കെ. ഗിരിധരഗോപന്‍, മധുചന്ദ്രന്‍, പി.എസ്. പ്രശാന്ത്, സി.വി. ജയചന്ദ്രന്‍, മോഹനന്‍ തമ്പി, കാച്ചാണി സനില്‍, മദനദേവന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.