തിരുവനന്തപുരം: ഓണം വാരാഘോഷ ഘോഷയാത്രയുമായി ബന്ധപ്പെട്ട് പൂര്‍ണമായും പ്ളാസ്റ്റിക് ഒഴിവാക്കാനായില്ളെങ്കിലും നഗരസഭയുടെ ഗ്രീന്‍ പ്രേട്ടോകോള്‍ വിജയംകണ്ടു. വിവിധ വകുപ്പുകള്‍ ഒത്തുചേര്‍ന്നത് ഗുണകരമായി. ഇത്തരം ഘോഷയാത്രകള്‍ നടക്കുമ്പോള്‍ പ്ളാസ്റ്റിക് ഉള്‍പ്പെടെ മാലിന്യങ്ങള്‍നിറയാറാണ്പതിവ്. എന്നാല്‍, ഇത്തവണ നഗരം അത്രക്ക് വികൃതമായില്ല. ശുചിത്വമിഷനും കോര്‍പറേഷനും വിനോദസഞ്ചാര വകുപ്പും സംസ്ഥാന സര്‍ക്കാറും ഒത്തുചേര്‍ന്നാണ് ഗ്രീന്‍ പ്രോട്ടോകോള്‍ വിജയത്തില്‍ എത്തിച്ചത്. പരമാവധി പ്ളാസ്റ്റിക് ഒഴിവാക്കിയുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തത്. അത് ഏറക്കുറെ നടപ്പാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞു. ആറ്റുകാല്‍ പൊങ്കാലക്ക് ഇത്തരത്തില്‍ ഗ്രീന്‍ പ്രേട്ടോകോള്‍ നടപ്പാക്കിയിരുന്നു. അതും വിജയം കണ്ടു. ഘോഷയാത്രക്ക് ശേഷം മാലിന്യം വൃത്തിയാക്കിയ കോര്‍പറേഷന്‍ ശുചീകരണതൊഴിലാളികളും ഗ്രീന്‍പ്രോട്ടോകോളിന്‍െറ വിജയത്തില്‍ നിര്‍ണായകമായി. 125 തൊഴിലാളികളാണ് നഗരം ഒരു രാത്രികൊണ്ട് വൃത്തിയാക്കിയത്. വെളുപ്പിന് നാലരയോടെ വൃത്തിയാക്കല്‍ അവസാനിച്ചു. പ്ളാസ്റ്റിക് കുപ്പികളുടെ വരവ് തടയാന്‍ വിവിധയിടങ്ങളില്‍ 12000 ലിറ്ററിലധികം വെള്ളവും സജ്ജമാക്കിയിരുന്നു. മാലിന്യം നിക്ഷേപിക്കാനും സംവിധാനമൊരുക്കിയിരുന്നു. ഗ്രീന്‍ പ്രോട്ടോകോളിന്‍െറ ഭാഗമായി ഓണാഘോഷത്തിന്‍െറ പ്രധാന കേന്ദ്രമായിരുന്ന കനകക്കുന്നിനെ ഗ്രീന്‍ ബെല്‍റ്റായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ കനകക്കുന്നിലേക്ക് പ്ളാസ്റ്റിക് കാരിബാഗുകള്‍ ഉള്‍പ്പെടെയുള്ളവക്ക് നിരോധം ഏര്‍പ്പെടുത്തിയിരുന്നു. സാധാരണ ഓണത്തിനുശേഷം പ്ളാസ്റ്റിക് മാലിന്യത്തിന്‍െറ വലിയ കൂനങ്ങളായിരുന്നു ഇവിടെ കണ്ടിരുന്നത്. എന്നാല്‍, ഇത്തവണ അത് മാറി. കോര്‍പറേഷന്‍െറ 60 തൊഴിലാളികള്‍ കനകക്കുന്ന് വൃത്തിയാക്കാന്‍ മാത്രം ഉണ്ടായിരുന്നു. മൊബൈല്‍ എയറോബിക് ബിന്നുകളും സ്ഥാപിച്ചിരുന്നു. ഇവിടെ ഓരോ ദിവസത്തെയും ജൈവ-അജൈവ മാലിന്യവും വേര്‍തിരിച്ച് സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.