തിരുവനന്തപുരം: നീണ്ട അവധിക്കുശേഷം ജനറല്‍ ആശുപത്രിയിലും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും രോഗികളുടെ വന്‍ തിരക്കനുഭവപ്പെട്ടു. എന്നാല്‍, ആവശ്യമായ ജീവനക്കാരില്ലാത്തതിനാല്‍ രണ്ടിടത്തും മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനുശേഷമാണ് രോഗികള്‍ക്ക് ഡോക്ടറുടെ സമീപമത്തൊനായത്. ഓണം-പെരുന്നാള്‍ അവധികള്‍ക്കുശേഷം ചികിത്സക്കത്തെുന്നവരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് അധികം ജീവനക്കാരുടെ സേവനം ഉറപ്പുവരുത്താന്‍ അധികൃതര്‍ക്കായില്ല. എന്നാല്‍, കഴിഞ്ഞ ആഴ്ച മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അവധിയായിരുന്നതിനാല്‍ ആശുപത്രിയും അവധിയായിരിക്കുമെന്ന് ധരിച്ച രോഗികളാണ് തിങ്കളാഴ്ച കൂട്ടത്തോടെ എത്തിയതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഒ.പി ടിക്കറ്റ് കൗണ്ടറില്‍ ജീവനക്കാരുടെ എണ്ണം കുറഞ്ഞത് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ദുരിതം ഇരട്ടിയാക്കി. മൂന്ന് നിരയില്‍ കാത്തുനിന്ന രോഗികള്‍ക്ക് മുക്കാല്‍മണിക്കൂറിലധികമെടുത്താണ് ടിക്കറ്റ് കിട്ടിയത്. ഓണാഘോഷത്തിന്‍െറ ആലസ്യം ടിക്കറ്റ് എഴുതിനല്‍കുന്നവരുടെ ജോലിയില്‍ പ്രതിഫലിച്ചതും രോഗികളില്‍ മുറുമുറുപ്പിനിടയാക്കി. എങ്കിലും ഡോക്ടര്‍മാര്‍ സജീവമായിരുന്നു. ജനറല്‍ ആശുപത്രിയില്‍ രോഗികളുടെ നിര ഗേറ്റുവരെ നീണ്ടു. ഡോക്ടര്‍മാരുടെ മുറിക്കുമുന്നിലും മരുന്ന് വാങ്ങുന്നിടത്തും രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും നീണ്ട നിര തന്നെയുണ്ടായിരുന്നു. അത്യാഹിത വിഭാഗത്തിലേക്കുള്ള വാഹനങ്ങള്‍ക്ക് കടന്നുവരാനുള്ള വഴി പോലും തടസ്സപ്പെടുന്ന രീതിയിലായിരുന്നു രോഗികളുടെ തിരക്ക്. ഓരോ ഒ.പിയിലും 300ല്‍ പരം രോഗികളാണ് എത്തിയത്. രാവിലെ എട്ടിന് പ്രവര്‍ത്തനമാരംഭിക്കുന്ന ഒ.പി കൗണ്ടറിനു മുന്നില്‍ പലരും രാവിലെ ഏഴിനു മുമ്പേ തന്നെ എത്തിയിരുന്നു. ഓണാവധി ദിവസങ്ങളെല്ലാം തന്നെ ആശുപത്രിയില്‍ പ്രവര്‍ത്തനമുണ്ടായിരുന്നു. അവധി ദിവസങ്ങളില്‍ ആശുപത്രിയിലും തിരക്ക് കുറവായിരുന്നു. സാധാരണ ദിവസങ്ങളിലും ജനറല്‍ ആശുപത്രിയില്‍ നല്ല തിരക്കാണനുഭവപ്പെടുന്നത്. പക്ഷേ ഇത്തരത്തിലുള്ള തിരക്ക് അടുത്ത കാലത്തൊന്നും അനുഭവപ്പെട്ടിട്ടില്ളെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.