നെയ്യാറ്റിന്‍കര: നെയ്യാര്‍ മേളയുടെ ഭാഗമായി ചെങ്കല്‍ഗ്രാമപഞ്ചാത്തിന്‍െറ നേതൃത്ത്വത്തില്‍ നടത്തിയ വള്ളംകളിയില്‍ വലിയകുളം ചുണ്ടന്‍ ജേതാക്കള്‍. വെള്ളായണി വെള്ളക്കുതിരയാണ് രണ്ടാംസ്ഥാനത്തത്തെിയത്. എട്ട് വള്ളങ്ങളാണ് മത്സരിച്ചത്. വിജയികള്‍ക്ക് കാഷ് അവാര്‍ഡ് 25ന് മേളയുടെ സമാപന സമ്മേളനത്തില്‍ നല്‍കും. വള്ളംകളി കെ. ആന്‍ലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വട്ടവിള രാജ്കുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ ഡബ്ള്യു.ആര്‍. ഹീബ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിമിത്രം മണ്ഡലം ചെയര്‍മാന്‍ ഗോപിനാഥന്‍ നായര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ശ്രീധരന്‍നായര്‍, ബി.ജെ.പി മണ്ഡലം പ്രസിഡന്‍റ് കെ. സുരേഷ് തമ്പി, വേണുഗോപാലന്‍ തമ്പി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. മേള ജന.കണ്‍വീനര്‍ എം. ഷാനവാസ് സ്വാഗതവും പഞ്ചായത്ത് വികസന ചെയര്‍മാന്‍ എം. തോമസ് നന്ദിയും പറഞ്ഞു. ജലോത്സവ കമ്മിറ്റി കണ്‍വീനര്‍ എം. പ്രേംകുമാര്‍, മീഡിയ കണ്‍വീനര്‍ എം. രാജ്മോഹന്‍, സനില്‍ കുളത്തിങ്കല്‍ എന്നിവര്‍ വള്ളംകളിക്ക് നേതൃത്വം നല്‍കി. ചൊവ്വാഴ്ച വൈകീട്ട് നാലിന് വലിയകുളത്തില്‍ നീന്തല്‍, കനോയിങ്, കയാക്കിങ് പരിശീലന കേന്ദ്രത്തിന്‍െറ ഉദ്ഘാടനം സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ടി.പി. ദാസന്‍ നിര്‍വഹിക്കും. കെ. ആന്‍സലന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.