നെയ്യാറ്റിന്‍കര: ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശമനുസരിച്ച് ക്വോട്ട തികക്കുന്നതിന് പൊലീസിന്‍െറ വാഹന പരിശോധന വ്യാപകമാകുന്നു. പലപ്പോഴും നിയമം കാറ്റില്‍ പറത്തിയാണ് വാഹന പരിശോധന. ദേശീയപാതക്കരികിലാണ് പരിശോധന നടത്തിവരുന്നത്. നെയ്യാറ്റിന്‍കര താലൂക്കിലാണ് പരിശോധനകള്‍ വ്യാപകമാകുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നത്. ഒരു സമയം ഒരു വാഹനമേ പരിശോധിക്കാവു എന്ന നിയവും ലംഘിക്കപ്പെടുന്നു. പരിശോധന സമയം വാഹനങ്ങളുടെ ക്യൂ പാടില്ല. ഇതിന്‍െറ പേരില്‍ ഗതാഗത തടസ്സമുണ്ടാകരുത്. ഓഫിസര്‍ വാഹനത്തിന്‍െറ അടുത്തത്തെിയായിരിക്കണം പരിശോധിക്കേണ്ടത്. യാത്രക്കാരോട് മാന്യമായി പെരുമാറണം എന്നതാണ് നിര്‍ദേശമെങ്കിലും പൊലീസുകാര്‍ക്ക് ഇത് ബാധകമല്ളെന്ന തരത്തിലാണ് പരിശോധന. ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് ദിനവും ക്വോട്ട തികക്കുന്നതിനായി വാഹന പരിശോധന നടത്തുന്നതെന്നും ആരോപണമുയരുന്നു. ആറാലുംമൂട്, പത്താംകല്ല് പ്രദേശങ്ങളില്‍ എല്ലാ ദിവസവും വാഹന പരിശോധനയുണ്ട്. നെയ്യാറ്റിന്‍കര ട്രാഫിക് സ്റ്റേഷനിലെ വാഹനമാണ് പലപ്പോഴും പരിശോധന നടത്തുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ ഇപ്പോള്‍ ഹൈവേ പൊലീസിന്‍െറ സേവനവും ലഭിക്കാതെ പോകുന്നു. രാവിലെയും വൈകീട്ടും പ്രധാന ജങ്ഷനുകളില്‍ വാഹനം കൊണ്ടിട്ട് ഗതാഗതം നിയന്ത്രിക്കുന്നത് മാത്രമാണ് ഹൈവേ പൊലീസ് ഇപ്പോള്‍ നടത്തിവരുന്നത്. ദേശീയപാതകളില്‍ വാഹനാപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ഹൈവേ പൊലീസിന്‍െറ സേവനം കൃത്യമായി ലഭിക്കാതെ പോകുന്നതായും ആക്ഷേപമുയരുന്നു. രാത്രികാലങ്ങളില്‍ ദേശീയപതക്കരികില്‍ വാഹന പരിശോധനക്കായി തടഞ്ഞിടുന്ന ലോറികള്‍ റോഡിലേക്ക് കയറ്റിയിട്ടിരിക്കുന്നത് പലപ്പോഴും അപകടത്തിനിടയാക്കും. മേലുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ദിനവും വാഹന പരിശോധന നടത്തി പെറ്റി എണ്ണം കാണിക്കേണ്ടിവരുന്നതാണ് വാഹന പരിശോധന നിയമം ലംഘിച്ച് നടത്തേണ്ടിവരുന്നതെന്നും പൊലീസുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.