തിരുവനന്തപുരം: ഐ.ആര്‍.ഡി.പി, എസ്.ഡി.എസ്.വൈ, കുടുംബശ്രീ ഗ്രാമീണ ഉല്‍പന്നങ്ങളുടെ വിപണനമേള ഏഴുമുതല്‍ 11വരെ മാഞ്ഞാലിക്കുളം എസ്.എം.വി സ്കൂള്‍ ഗ്രൗണ്ടില്‍ നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗമാണ് മേള സംഘടിപ്പിക്കുന്നത്. ഏഴിന് ഉച്ചക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വൈദ്യുതി-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മുഖ്യപ്രഭാഷണവും ഉല്‍പന്നങ്ങളുടെ ആദ്യവില്‍പനയും വി.എസ്. ശിവകുമാര്‍ എം.എല്‍.എ നിര്‍വഹിക്കും. കലക്ടര്‍ എസ്. വെങ്കിടേസപതി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷൈലജ ബീഗം, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.പി. മുരളി, വിദ്യാഭ്യാസം,ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. രഞ്ജിത്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ.സി.എസ്. ഗീതാ രാജശേഖരന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.എസ്.കെ. പ്രീജ, ചിറയിന്‍കീഴ്് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. സുഭാഷ്, ജില്ലാ പഞ്ചായത്തംഗം ആനാട് ജയന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം.വി. ജയലക്ഷ്മി, പി.ടി.എ പ്രസിഡന്‍റ് എ.എസ്. മന്‍സൂര്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജോയന്‍റ് പ്രോഗ്രാം കോഓഡിനേറ്റര്‍ ബി. പ്രേമാനന്ദ്, എല്‍.ഡി.എം പി.ആര്‍. ഉണ്ണികൃഷ്ണപിള്ള, കുടുംബശ്രീ ഡി.എം.സി അബ്ദുല്‍ ഗഫാര്‍.എ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. ചന്ദ്രശേഖരന്‍നായര്‍ എന്നിവര്‍ സംസാരിക്കും. പി.എ.യു പ്രോജക്ട് ഡയറക്ടര്‍ ജെ.എ. അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലയിലെ 11 ബ്ളോക് പഞ്ചായത്തുകളില്‍നിന്നുള്ള കരകൗശല, കാര്‍ഷിക ഉല്‍പന്നങ്ങള്‍, പഴം, പച്ചക്കറി, സമുദ്ര ഉല്‍പന്നങ്ങള്‍, നാടന്‍ പലഹാരങ്ങള്‍ തുടങ്ങി പടിപ്പുര മുതല്‍ അടുക്കളവരെയുള്ളതെല്ലാം മേളയില്‍ ഒരുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. മേളയില്‍ ഒരു കോടിയുടെ ഉല്‍പന്നങ്ങള്‍ സജ്ജമാക്കുന്നുണ്ട്. എല്ലാ ദിവസവും 1000 രൂപക്കുമേല്‍ സാധനങ്ങള്‍ വാങ്ങുന്നവരില്‍നിന്ന് നറുക്കുവീഴുന്നയാള്‍ക്ക് സമ്മാനം നല്‍കും. ഗ്രാമീണ മേഖലയില്‍ ഉല്‍പാദിപ്പിക്കാനും വിപണനം നടത്താനും കഴിയുന്നതെന്തും മേളയുടെ ഭാഗമാകും. നാലുദിവസവും ഗ്രാമീണ കലാപരിപാടികളും മേളയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ത്രിതല പഞ്ചായത്തുകള്‍ വഴി നടപ്പാക്കുന്ന ജൈവ സമൃദ്ധി പദ്ധതിയിലൂടെ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ ഓണം ലക്ഷ്യമാക്കി രണ്ടാംഘട്ട വിളവെടുപ്പിന് തയാറായിക്കഴിഞ്ഞു. എല്ലാ പഞ്ചായത്തിലും കുടുംബശ്രീ, സഹകരണസംഘങ്ങളെ ഉള്‍പ്പെടുത്തി എട്ട്, ഒമ്പത് തീയതികളില്‍ താല്‍ക്കാലിക പച്ചക്കറി വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇത് സ്ഥിരം സംവിധാനമാക്കുന്ന കാര്യം പരിഗണിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. ചന്ദ്രശേഖരന്‍നായര്‍, പി.എ.യു പ്രോജക്ട് ഡയറക്ടര്‍ ജെ.എ. അനില്‍കുമാര്‍ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.