തിരുവനന്തപുരം: തുറസ്സായ സ്ഥലങ്ങളിലെ വിസര്‍ജനം ഒഴിവാക്കാനുള്ള പദ്ധതി തിരുവനന്തപുരം ജില്ലയില്‍ വിജയകരമാക്കുന്നതിന് 80 ലക്ഷം രൂപയുടെ അധിക വിഭവസമാഹരണത്തിന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഊര്‍ജിത പരിപാടി. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചാരണം നടത്തി ഫണ്ട് ശേഖരണം വിജയിപ്പിക്കാനാണ് തീരുമാനം. ഒക്ടോബര്‍ രണ്ടിന് സമ്പൂര്‍ണ ഒ.ഡി.എഫ് ജില്ലയായി തലസ്ഥാനത്തെ മാറ്റാനാണ് ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ശുചിത്വമിഷന്‍െറ നേതൃത്വത്തില്‍ ഇതിന് ഫേസ്ബുക് പേജ് തുറന്നു. ditsrictsuchitwamissionthiruvananthapuram എന്നാണ് പേജിന്‍െറ പേര്. സഹായവാഗ്ദാനങ്ങള്‍ക്കുപുറമെ ചെലവ് കുറഞ്ഞ രീതിയില്‍ ശൗചാലയം നിര്‍മിക്കാന്‍ മോഡലുകള്‍, മറ്റ് സഹായകമായ നിര്‍ദേശങ്ങള്‍ തുടങ്ങിയവ സാങ്കേതിക വിദഗ്ധര്‍ക്കുള്‍പ്പെടെ പോസ്റ്റ് ചെയ്യാം. 500ഓളം ശൗചാലയങ്ങള്‍കൂടി ഇനി നിര്‍മിക്കേണ്ടതുണ്ട്. വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ധനസഹായം കൊണ്ടുമാത്രം ഇവ നിര്‍മിക്കാനാവാത്ത സാഹചര്യം വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അഴൂര്‍, അഞ്ചുതെങ്ങ്, ഇടവ, കുളത്തൂര്‍, ചെമ്മരുതി, പെരിങ്ങമ്മല, വിതുര, പള്ളിച്ചല്‍ പഞ്ചായത്തുകളിലാണ് ഇത്തരത്തില്‍ പുറമെനിന്നുള്ള സഹായം അനിവാര്യമായത്. നേരത്തേ സഹായ വാഗ്ദാനം നല്‍കിയവര്‍ ശുചിത്വമിഷനുമായി ബന്ധപ്പെടണമെന്ന് കലക്ടര്‍ അറിയിച്ചു. പണമായും അധ്വാനമായും സാധനസാമഗ്രികളുമായും പദ്ധതിയുമായി സഹകരിക്കാം. താല്‍പര്യമുള്ള വ്യക്തികള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും ശുചിത്വമിഷന്‍ ജില്ലാ കോഓഡിനേറ്ററുമായോ ഓഫിസുമായോ ബന്ധപ്പെടാം. ഫോണ്‍: 9746815381, 0471-2360643.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.