കരമന: വലിയശാല മേലാറന്നൂരില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം. കാന്തല്ലൂരില്‍ സി.പി.എം ലോക്കല്‍കമ്മിറ്റി ഓഫിസിനുനേരെ നടന്ന ആക്രമണത്തില്‍ കണ്ണാടിച്ചില്ലുകള്‍ തകര്‍ന്നു. തുടര്‍ന്ന് ഇരുവിഭാഗവും നടത്തിയ കല്ളേറില്‍ സി.പി.എം പ്രവര്‍ത്തകക്ക് പരിക്കേറ്റു. നിരവധി വീടുകള്‍ക്ക് കല്ളേറില്‍ കേടുപാട് സംഭവിച്ചിട്ടുണ്ട്. ആറ് ബി.ജെ.പി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. സംഭവത്തത്തെുടര്‍ന്ന് സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്. പൂജപ്പുര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കണ്ണേറ്റുമുക്കിലെ സി.പി.എം ബ്രാഞ്ച് ഓഫിസാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. സംഭവത്തില്‍ പ്രവീണ്‍(31), കുമാരന്‍(31), രാഹുല്‍ ബി. നായര്‍(22), അയ്യപ്പന്‍(24), അഖില്‍രാജ് (22)എന്നിവരെയാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയതത്. പ്രദേശത്ത് ഒരാഴ്ച മുമ്പ് സി.പി.എം-ബി.ജെ.പി കൊടികള്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് വ്യാപകമായി നശിപ്പിച്ചിരുന്നു. ഡി.വൈ.എഫ്.ഐയുടെ യുവസാഗരം പരിപാടിയോടനുബന്ധിച്ച് ബി.ജെ.പി ഓഫിസിന് മുന്നില്‍ ഡി.വൈ.എഫ്.ഐക്കാര്‍ കൊടി നാട്ടിയതും ഇത് ആരോ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കവുമാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് കാരണം. കൊടി നശിപ്പിച്ചത് ബി.ജെ.പി പ്രവര്‍ത്തകര്‍ ആണെന്ന് ആരോപിച്ച് സി.പി.എം പ്രത്യാക്രമണം നടത്തിയിരുന്നു. തുടര്‍ന്ന് ഇരുവിഭാഗവും പ്രതിഷേധ പ്രകടനം നടത്തി. സംഘര്‍ഷാവസ ്ഥയെ തുടര്‍ന്ന് തമ്പാനൂര്‍ പൊലീസ് ഇരുകൂട്ടരെയും വിളിച്ച് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി. ഇതിന് പിന്നാലെ വെള്ളിയാഴ്ച വീണ്ടും പൂജപ്പുര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കണ്ണേറ്റിമുക്കില്‍ ബി.ജെ.പിയുടെ കൊടി നശിപ്പിച്ചതാണ് സ്ഥിതി വഷളാകാന്‍ കാരണം. തുടര്‍ന്ന് സി.പി.എം ഓഫിസിനുനേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ കല്ളെറിഞ്ഞു. സി.പി.എം പ്രവര്‍ത്തകയായ ഗീതക്കാണ് കല്ളേറില്‍ പരിക്കേറ്റത്. എന്നാല്‍, പാര്‍ട്ടി ഓഫിസിന് ക¥േല്ലറിഞ്ഞത് തങ്ങളല്ളെന്ന് ബി.ജെ.പിക്കാര്‍ പറയുന്നു. സംഭവത്തിന്‍െറ ഗൗരവം കണക്കിലെടുത്ത് സിറ്റി പൊലീസ് കമീഷണറുടെ സാന്നിധ്യത്തില്‍ ഇരുവിഭാഗത്തെയും വിളിച്ച് ചര്‍ച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.