മാധ്യമ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നത് അഭിഭാഷക ക്രിമിനലുകള്‍ –ഡോ. സെബാസ്റ്റ്യന്‍ പോള്‍

തുമ്പ: അഭിഭാഷക ക്രിമിനലുകളാണ് മാധ്യമ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍. മനുഷ്യാവകാശങ്ങളും മാധ്യമങ്ങളും എന്ന വിഷയത്തില്‍ തുമ്പ സെന്‍റ് സേവ്യേഴ്സ് കോളജില്‍ നടന്ന ഏകദിന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം ജനങ്ങളുടെ അറിയാനുള്ള അവകാശം ഇല്ലാതാക്കുകയാണ്. അതു കടുത്ത മനുഷ്യാവകാശ ലംഘനമാണ്. നീതിന്യായ സംവിധാനത്തില്‍ ചോദ്യം ഉന്നയികാനുള്ള അവകാശം ഏത് പൗരനുമുണ്ട്. അത് സംരക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്തു. കോളജില്‍ ആരംഭിച്ച ഹ്യൂമന്‍ റൈറ്റ്സ് ക്ളബ് ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്തു. ഡോ. വി.വൈ. ദാസപ്പന്‍, അഡ്വ. സെലിന്‍ വില്‍ഫ്രഡ്, ഡോ. ഐറിസ് കൊയ്ലിയോ, അഡ്വ. പന്‍ക്രഷ്യസ്, ഡോ. ടി.കെ. സന്തോഷ് കുമാര്‍, എം. രാജേഷ് വിദ്യാര്‍ഥികളായ പ്രവീണ്‍, ജോസിയ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.