വില്ളേജുകള്‍ സജ്ജം: വസ്തുകരം ഇനി ഓണ്‍ലൈന്‍ വഴി അടക്കാം

തിരുവനന്തപുരം: ജില്ലയിലെ 82 വില്ളേജുകളില്‍ വസ്തുകരം ഓണ്‍ലൈനായി അടയ്ക്കാനുള്ള സംവിധാനം പൂര്‍ത്തിയായതായി കലക്ടര്‍ എസ്. വെങ്കിടേസപതി അറിയിച്ചു. പൊതുജനങ്ങള്‍ക്ക് പ്രയോജനകരമായ ഇ-പോക്കുവരവ് സമയബന്ധിതമായി പൂര്‍ത്തിയാക്കും. വീഴ്ചകളും മെല്ളെപ്പോക്ക് നയങ്ങളും അനുവദിക്കില്ളെന്നും പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുമെന്നും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ലാന്‍ഡ് റവന്യൂ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്‍െറ അവലോകനയോഗത്തില്‍ കലക്ടര്‍ വ്യക്തമാക്കി. റവന്യൂ വെബ്സൈറ്റില്‍ യൂസര്‍ ഐ.ഡി. ഉണ്ടാക്കി ബന്ധപ്പെട്ട വില്ളേജ് ഓഫിസര്‍ക്ക് റിക്വസ്റ്റ് അയച്ചാല്‍ അദ്ദേഹം അത് പരിശോധിച്ച് അംഗീകരിക്കുന്ന മുറക്ക് വസ്തു ഉടമയുടെ അക്കൗണ്ടില്‍നിന്ന് കരം അടയും. ഈ സംവിധാനം ജില്ലയില്‍ ശാസ്തമംഗലം വില്ളേജ് ഓഫിസിലാണ് ആദ്യമായി നടപ്പാക്കിയതെന്ന് ജില്ലാതല റെലിസ് കോഓഡിനേറ്റര്‍ ബിജു വി. പറഞ്ഞു. യോഗത്തില്‍ വിവിധ താലൂക്കുകളിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, റെലിസ് താലൂക്ക്തല കോഓഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.