തിരുവനന്തപുരം: റവന്യൂ വകുപ്പില്‍ സര്‍ക്കാര്‍ ഉത്തരവ് മറികടന്ന് സ്ഥാനക്കയറ്റം. തലസ്ഥാന ജില്ലയില്‍ ഇത്തരത്തില്‍ അഞ്ച് പേര്‍ക്കാണ് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ താഴ്ന്ന വിഭാഗം ജീവനകാര്‍ക്ക് എല്‍.ഡി ക്ളര്‍ക്ക്/എല്‍.ഡി ടൈപ്പിസ്റ്റുമാരായി ഉദ്യോഗക്കയറ്റം നല്‍കുന്നത് സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവ് അട്ടിമറിച്ചാണ് കലക്ടറേറ്റിലെയടക്കം റവന്യൂ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്. താഴ്ന്നതസ്തികയില്‍നിന്ന് എല്‍.ഡി ക്ളര്‍ക്ക്/ എല്‍.ഡി ടൈപ്പിസ്റ്റായുള്ള സ്ഥാനക്കയറ്റത്തിന് വിവിധ അനുപാതമാണ് നിലനിന്നിരുന്നത്. ഇതില്‍ ഏകീകരണം വരുത്താന്‍ 2014 ജനുവരി മൂന്നിന് എല്ലാ വകുപ്പുകളിലും ഈ സ്ഥാനക്കയറ്റം ലഭിക്കാനുള്ള അനുപാതം 10 ശതമാനമാക്കി ഉത്തരവിട്ടു. എന്നാല്‍ ഇത് എങ്ങനെ പ്രായോഗികമായി നടപ്പാക്കുമെന്നതില്‍ പല വകുപ്പുകളില്‍നിന്നും സംശയം ഉയര്‍ന്നു. തുടര്‍ന്ന് സര്‍ക്കാര്‍ സ്പഷ്ടീകരണ ഉത്തരവ് പുറപ്പെടുവിച്ചു. വിവിധ വകുപ്പുകളിലെ ജില്ലാ നിയമന അധികാരികള്‍ എല്‍.ഡി ക്ളര്‍ക്ക്/എല്‍.ഡി ടൈപ്പിസ്റ്റ് തസ്തികകളിലെ കേഡര്‍ ബലം നിജപ്പെടുത്തി പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം മാത്രമേ മുന്‍ ഉത്തരവ് പ്രകാരം സ്ഥാനക്കയറ്റം നല്‍കാവൂയെന്നതായിരുന്നു ഇതിലെ പ്രധാന നിര്‍ദേശം. അതേസമയം ജില്ലയില്‍ ഈ വ്യവസ്ഥ ലംഘിച്ച് പത്ത് ശതമാനം എന്ന അനുപാതത്തില്‍ അധികൃതര്‍ സ്ഥാനക്കയറ്റം നല്‍കി. ഇത് ചോദ്യംചെയ്ത് ചില ജീവനക്കാര്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ (സി.എ.ടി) സമീപിച്ചു. വിഷയത്തില്‍ ഇരുകക്ഷികളുടെയും വാദംകേട്ട് തീരുമാനം കൈക്കൊള്ളാനായിരുന്നു സി.എ.ടി നിര്‍ദേശം. ഇതുപ്രകാരം റവന്യൂ വകുപ്പില്‍ കലക്ടറുടെയും ലാന്‍ഡ് റവന്യൂ കമീഷണറുടെയും പ്രതിനിധികളുടെയും കോടതിയെ സമീപിച്ച ജീവനക്കാരുടെയും വാദം സര്‍ക്കാര്‍ കേട്ടു. അന്നത്തെ കലക്ടര്‍ വ്യവസ്ഥ ലംഘിച്ചാണ് സ്ഥാനക്കയറ്റം നല്‍കിയതെന്ന നിഗമനത്തില്‍ സര്‍ക്കാര്‍ എത്തി. അതിനാല്‍ എല്‍.ഡി ക്ളര്‍ക്ക് തസ്തികയിലെ കേഡര്‍ ബലം നിശ്ചയിച്ച് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ നിലവിലെ ഒഴിവുകളില്‍ റവന്യൂ വകുപ്പില്‍ നേരത്തെ നിലനിന്ന 3$2 എന്ന അനുപാതം പ്രകാരം സ്ഥാനക്കയറ്റം നല്‍കാവൂയെന്നും 2016 ആഗസ്റ്റ് 19ന് സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍, സര്‍ക്കാര്‍ തീരുമാനം വരുന്നതിന് മുമ്പേ ആഗസ്റ്റ് 27ന് തിരുവനന്തപുരം കലക്ടര്‍ അഞ്ച് പേര്‍ക്ക് ഇത് നല്‍കി ഉത്തരവിട്ടിരുന്നു. കലക്ടറേറ്റിലെ എസ്റ്റാബ്ളിഷ്മെന്‍റ് വിഭാഗത്തിലെ ഒരു ജൂനിയര്‍ സൂപ്രണ്ടാണ് ഇതിന് പിന്നില്ളെന്നാണ് ആക്ഷേപം. ഈ ഉദ്യോഗസ്ഥന്‍െറ സഹോദരന് ഉള്‍പ്പെടെയാണ് സ്ഥാനക്കയറ്റം നല്‍കിയത്. സി.എ.ടിയുടെ ഉത്തരവും സര്‍ക്കാര്‍ വാദം കേള്‍ക്കലില്‍ വന്ന നിര്‍ദേശവും മറച്ചുവെച്ചാണ് അഞ്ച് പേരുടെ ഉദ്യോഗക്കയറ്റമെന്ന് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.