തിരുവനന്തപുരം: ശ്രീചിത്രാ മെഡിക്കല്‍ സെന്‍ററിന് സമീപത്തെ ശിലാഫലകം പൊളിച്ചുമാറ്റിയ സംഭവത്തില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സ്ഥലത്ത് പ്രവര്‍ത്തകര്‍ പുതിയ ശിലാഫലകം എഴുതി സ്ഥാപിച്ചു. ശ്രീചിത്രാ മെഡിക്കല്‍ സെന്‍ററിന്‍െറ വികസനത്തിനായി 2012ല്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ശിലാസ്ഥാപനം നിര്‍വഹിച്ച ഫലകമാണ് അധികൃതര്‍ പോളിച്ചുമാറ്റിയത്. ശ്രീചിത്രാമെഡിക്കല്‍ സെന്‍ററിനോട് അനുബന്ധിച്ച് കാര്‍ഡിയോളജി, ന്യൂറോളജി എന്നിവയുടെ വിദഗ്ധ ചികിത്സക്കായി സൂപ്പര്‍ സ്പെഷാലിറ്റി ബ്ളോക് നിര്‍മിക്കുന്നതിനായാണ് 2012ല്‍ മെഡിക്കല്‍ കോളജ് കാമ്പസില്‍ ഉള്‍പ്പെട്ട 84 സെന്‍റ് സ്ഥലം ശ്രീചിത്രക്ക് നല്‍കിയത്. 2012 ജൂലൈ 12നു പുതിയ മന്ദിരം നിര്‍മിക്കുന്നതിനായി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ശിലാസ്ഥാപനവും നടത്തി. സൂപ്പര്‍ സ്പെഷാലിറ്റി ബ്ളോക് നിര്‍മാണത്തില്‍ വീഴ്ച വരുത്തിയ ശ്രീചിത്രാ അധികൃതര്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച ശിലാഫലകം ഇളക്കി മാറ്റുകയായിരുന്നു. ഫലകം ഇളക്കിമാറ്റിയതോടെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനിടെയാണ് ശനിയാഴ്ച സി.പി.ഐ, എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ പ്രത്യക്ഷ പ്രതിഷേധ പരിപാടിയുമായി രംഗത്ത് വന്നത്. ശനിയാഴ്ച ശ്രീചിത്രയില്‍ എത്തിയ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ഫലകം ഇളക്കിമാറ്റിയ സ്ഥലത്ത് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ പേരെഴുതി താല്‍ക്കാലികമായി പുന$സ്ഥാപിച്ചു. സ്ഥലത്തത്തെിയ മെഡിക്കല്‍ കോളജ് പൊലീസ് പ്രതിഷേധകാരെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് മുദ്രാവാക്യം വിളികളുമായി ആശുപത്രി വളപ്പില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കി. ഒടുവില്‍ മെഡിക്കല്‍ കോളജ് പൊലീസ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ സി. ബിനുകുമാര്‍, സബ് ഇന്‍സ്പെക്ടര്‍ എസ്. ബിജോയ് എന്നിവര്‍ ശ്രീചിത്ര ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍, സെക്യൂരിറ്റി ഓഫിസര്‍ ഹേമന്ത് കുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ശിലാഫലകം ഉടന്‍തന്നെ പുന$സ്ഥാപിക്കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയതോടെ പ്രതിഷേധം അവസാനിപ്പിച്ചു. സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം പി.കെ. രാജു പ്രതിഷേധ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ചെറുവയ്ക്കല്‍ ഷാജി, ജയപ്രകാശ്, എ.വി. വിനോദ്, ടി. സുജിത്, എസ്.ആര്‍. സുഭാഷ് എന്നിവര്‍ പ്രതിഷേധ പരിപാടിയില്‍ സംസാരിച്ചു. ജി. സുഭാഷ്, സി. സുനില്‍ കുമാര്‍ എന്നിവര്‍ പ്രതിഷേധസമരത്തിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.