വികസനം വൈകിക്കുന്നവര്‍ക്ക് കര്‍ശനതാക്കീതുമായി കലക്ടര്‍

തിരുവനന്തപുരം: കത്തുകളില്‍ അടയിരുന്ന് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കംവെക്കുന്ന ഉദ്യോഗസ്ഥ സമീപനത്തിനെതിരെ താക്കീതുമായി കലക്ടര്‍ എസ്. വെങ്കടേസപതി. ജില്ലയിലെ അടിയന്തരപ്രധാന്യമുള്ള വിഷയങ്ങളില്‍ കത്തിടപാടുകള്‍ വരുത്തുന്ന കാലതാമസം ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് കലക്ടര്‍ ഉദ്യോഗസ്ഥരെ താക്കീത് ചെയ്തത്. പരസ്പരം പഴിചാരാനും കുറ്റംകണ്ടത്തൊനുമല്ല യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുന്നത്. കത്തുകൊടുത്ത് മറുപടി കിട്ടിയില്ല എന്ന അലസ നിലപാട് ഇനി വെച്ചുപൊറുപ്പിക്കില്ളെന്നും ഇത്തരക്കാര്‍ നടപടിനേരിടേണ്ടിവരുമെന്നും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ല വികസനസമിതി യോഗത്തില്‍ അദ്ദേഹം മുന്നറിയിപ്പുനല്‍കി. കത്തിടപാടുകളെമാത്രം ആശ്രയിക്കാതെ ഉദ്യോഗസ്ഥര്‍ തമ്മില്‍ നേരിട്ട് ആശയവിനിമയം നടത്തിയാല്‍ മിക്കപദ്ധതികളുടെയും അകാരണമായ കാലതാമസം ഒഴിവാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ഫയലിലും ഒരു കുടുംബത്തിന്‍െറ സങ്കടം നീതികാത്തിരിക്കുന്നു എന്ന മാനുഷികപരിഗണനയോടെ വേണം കൃത്യനിര്‍വഹണം നടത്താന്‍. ഒൗദ്യോഗികനടപടി പൂര്‍ത്തീകരണത്തിനുള്ള നിയമപരമായ രീതി എന്ന നിലയില്‍ വകുപ്പുകള്‍ക്ക് കത്തുനല്‍കാം. മറുപടിക്ക് കാത്തുനില്‍ക്കാതെ ഉദ്യോഗസ്ഥര്‍ വിഷയങ്ങള്‍ സംസാരിച്ച് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. റീസര്‍വേ മൂലം ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. സര്‍വേ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമ്പോള്‍ പലപദ്ധതികളുടെയും വ്യക്തികളുടെയും സര്‍വേ നടപടികളില്‍ താമസംവരും. ഇത് താല്‍ക്കാലികമാണ്. ജില്ലയില്‍ നിലവിലുള്ള സര്‍വേ ഉദ്യോഗസ്ഥരെ പുനര്‍വിന്യസിച്ച് പ്രശ്നപരിഹാരം സാധ്യമാക്കുമെന്ന് കലക്ടര്‍ അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ മാലിന്യനിക്ഷേപം നടത്തുന്നത് സംബന്ധിച്ച് ഏറെ പരാതികള്‍ ലഭിക്കുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം. വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതോടൊപ്പം വന്‍തുക പിഴ ഈടാക്കുകയുംവേണം. ജലസ്രോതസ്സുകള്‍ മലിനമാക്കുന്നതിനെതിരെ പഞ്ചായത്തുകള്‍ ജാഗരൂകരായിരിക്കണമെന്നും വിട്ടുവീഴ്ചയില്ലാത്ത നടപടിസ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.