ജീവിതനിലവാരമുയര്‍ത്തുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കണം –കലക്ടര്‍

തിരുവനന്തപുരം: ജനങ്ങളുടെ ജീവിത നിലവാരമുയര്‍ത്തുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തിനാവശ്യമെന്ന് ജില്ലാ കലക്ടര്‍ എസ്. വെങ്കിടേസപതി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഭരണഭാഷാ വാരാഘോഷവും മലയാളം ശ്രേഷ്ഠഭാഷാ ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഡി.എം ജോണ്‍ വി. സാമുവല്‍ അധ്യക്ഷത വഹിച്ചു. ഭരണഭാഷാ പദപരിചയം ബോര്‍ഡിന്‍െറ ഉദ്ഘാടനം ഉത്തരവ് എന്ന വാക്കിന്‍െറ സമാന ഇംഗ്ളീഷ് പദം കൂടി എഴുതി കലക്ടര്‍ നിര്‍വഹിച്ചു. ജീവനക്കാര്‍ക്ക് എ.ഡി.എം ജോണ്‍ വി. സാമുവല്‍ ഭരണഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി കലക്ടര്‍മാരായ എസ്.ജെ. വിജയ, സാം എല്‍. സോണ്‍, ആര്‍. രഘുപതി, ഫിനാന്‍സ് ഓഫിസര്‍ എസ്. സതീഷ്കുമാര്‍, ജില്ലാ നിയമ ഓഫിസര്‍ എല്‍. ഷാജികുമാര്‍, എ.ഡി.സി (ജനറല്‍) പി.എസ്. നീലകണ്ഠപ്രസാദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ഗോപകുമാര്‍, സപൈ്ള ഓഫിസര്‍ വി. വേണുഗോപാല്‍, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍ ആര്‍. പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. പി.ആര്‍.ഡി അസി. എഡിറ്റര്‍ സി.എഫ്. ദിലീപ്കുമാര്‍ സ്വാഗതവും വിജിലന്‍സ് ഡെപ്യൂട്ടി കലക്ടര്‍ വി.ആര്‍. വിനോദ് നന്ദിയും പറഞ്ഞു. വാരാഘോഷത്തോടനുബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഒ.എന്‍.വിയെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയും പ്രദര്‍ശിപ്പിച്ചു. നവംബര്‍ അഞ്ചുവരെ ഉച്ചക്ക് 1.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മലയാളഭാഷ, സാഹിത്യ, സാംസ്കാരിക മേഖലകളിലെ പ്രമുഖരെക്കുറിച്ചുള്ള ഡോക്യുമെന്‍ററികളും പ്രദര്‍ശിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.