രതീഷിന്‍െറ കൊലപാതകം: വില്ലനായത് മദ്യം

വലിയതുറ: ഓട്ടോഡ്രൈവറുടെ കൊലപാതകത്തിലേക്ക് വഴിതെളിച്ചത് പരസ്ത്രീബന്ധവും മദ്യപാനവും. വെട്ടുകാട് സ്വദേശിയും ഓട്ടോഡ്രൈവറുമായ രതീഷ് സ്ഥിരമായി പാലപ്പൂരില്‍ എത്തിയിരുന്നത് മദ്യപിക്കാനും കാമുകിയെ കാണാനുമായിരുന്നു. സ്ഥിരമായുള്ള വരവിനെ ആദ്യം എതിര്‍ത്തവരെ പിന്നീട് സുഹൃത്തുക്കളാക്കി മാറ്റിയെങ്കിലും ഇവരില്‍ ഒരാള്‍ക്ക് രതീഷിനോട് പകയുണ്ടായിരുന്നു. ഈ പകയാണ് കൊലപാതകത്തിലേക്ക് വഴിതെളിച്ചത്. പൊലീസ് പിടിയിലായ തെങ്ങുകയറ്റതൊഴിലാളി രതീഷ് നേരത്തേ ശംഖുംമുഖത്തെ ലഹരിമുക്ത കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ അവിടത്തെ ജീവനക്കാരിയുമായി പ്രണയത്തിലാവുകയും പിന്നീട് ഇവരെ വിവാഹം കഴിച്ച് പാലപ്പൂരില്‍ താമസമാക്കുകയും ചെയ്തു. എന്നാല്‍, ലഹരിമുക്ത കേന്ദ്രത്തിലെ ജീവനക്കാരിയുമായി കൊല്ലപ്പെട്ട രതീഷ് നേരത്തേതന്നെ അടുപ്പത്തിലായിരുന്നു. ഇവരുടെ വിവാഹം കഴിഞ്ഞശേഷം രതീഷ് പലപ്രാവശ്യം ഇവരെ കാണാന്‍ പാലപ്പൂരില്‍ എത്താറുണ്ടായിരുന്നു. ഇതിനെ തെങ്ങുകയറ്റ തൊഴിലാളിയായ രതീഷ് എതിര്‍ക്കുകയും ഓട്ടോ ഡ്രൈവര്‍ക്ക് പലതവണ താക്കീത് നല്‍കുകയും ചെയ്തിരുന്നു. പിന്നീട് ഓട്ടോഡ്രൈവര്‍ ഇയാളെ സുഹൃത്താക്കി മാറ്റുകയായിരുന്നു. രതീഷിന്‍െറ സുഹൃത്തുക്കളായ രാജുവുമായും ദിലീപുമായും രതീഷ് വഴി ഓട്ടോഡ്രൈവര്‍ സൗഹൃദം സ്ഥാപിച്ചു. ഇടക്കിടെ ഒട്ടോയുമായി രതീഷ് പാലപ്പൂരില്‍ എത്താറുണ്ട്. ഇക്കഴിഞ്ഞ ആഗസ്റ്റ് 28ന് ഇവര്‍ രതീഷിനെ ഫോണ്‍ ചെയ്ത് പാലപ്പൂരില്‍ എത്താന്‍ ആവശ്യപ്പെട്ടു. ഉച്ചയോടെ രതീഷ് പാലപ്പൂരില്‍ എത്തി. രതീഷിന്‍െറ ഓട്ടോ തെങ്ങുകയറ്റ തൊഴിലാളിയായ രതീഷിന്‍െറ വീടിനുമുന്നില്‍ ഇട്ടശേഷം ഇവര്‍ നാലുപേരും ചേര്‍ന്ന് പാലപ്പൂരിലെ ചാനല്‍ക്കര ഭാഗത്തെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലേക്ക് മദ്യപിക്കാനായി പോയി. മദ്യപിക്കുന്നതിനിടെ രതീഷിന്‍െറ പരസ്ത്രീബന്ധത്തെ ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കമായി. തര്‍ക്കം രൂക്ഷമായതോടെ രതീഷിന് മര്‍ദനമേറ്റു. ഇതിനിടെ പുരയിടത്തില്‍നിന്ന് പുറത്തത്തെിയ രാജു രതീഷിന്‍െറ വീട്ടുമുറ്റത്ത് കിടന്ന ഓട്ടോ അടിച്ചുതകര്‍ത്തു. പിന്നീട് വീണ്ടും പുരയിടത്തില്‍ എത്തി രതീഷിനെ ഉപദ്രവിക്കുകയായിരുന്നു. ഉച്ചക്ക് തുടങ്ങിയ മര്‍ദനം വൈകീട്ട് വരെ തുടര്‍ന്നു. ക്രൂരമായ മര്‍ദനത്തെതുടര്‍ന്ന് രതീഷ് മരിച്ചു. പിന്നീട് കമ്പിപ്പാര ഉപയോഗിച്ച് ഇവര്‍ പുരയിടത്തില്‍ തന്നെ മൃതദേഹം കുഴിച്ചുമൂടി. മണം പുറത്തേക്ക് വരാതിരിക്കാനും പെട്ടെന്ന് അഴുകാനുമായി മൃതദേഹത്തിന് പുറത്ത് ഇവര്‍ കുമ്മായം കലക്കി ഒഴിച്ചിരുന്നു. രതീഷിനെ കാണാനില്ളെന്ന പരാതിയെ തുടര്‍ന്ന് ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. അങ്ങനെയാണ് തിരുവല്ലത്തെ വര്‍ക്ക്ഷോപ്പില്‍നിന്ന് രതീഷിന്‍െറ ഓട്ടോ കണ്ടത്തെിയത്. ഇവിടെ നിന്ന് വര്‍ക്ക്ഷോപ് നടത്തിപ്പുകാരനെ കസ്റ്റഡിലെടുത്ത് ഇയാള്‍ വഴി ഓട്ടോ എത്തിച്ചയാളെ പിടികൂടി. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് മറ്റ് രണ്ടുപേരും പിടിയിലായതും കൊലപാതകം പുറംലോകമറിഞ്ഞതും. രതീഷിന്‍െറ മൃതദേഹം കുഴിച്ചുമൂടിയശേഷം ഇവരില്‍ ഒരാള്‍ ഓട്ടോ പൊളിച്ച് വില്‍ക്കാനായി തിരുവല്ലത്തെ വര്‍ക്ക്ഷോപ്പില്‍ എത്തിച്ചതാണ് കൊലപാതകത്തിന്‍െറ ചുരുളഴിയാന്‍ കാരണമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.