വിഴിഞ്ഞം: ശക്തമായ കടല്‍ക്ഷോഭം നേരിടുന്ന വലിയ കടപ്പുറത്ത് സഞ്ചാരികളെ നിയന്ത്രിക്കാന്‍ സംവിധാനങ്ങളില്ല. വെള്ളിയാഴ്ച രാത്രി ബോള്ളാര്‍ഡിന് സമീപം കടലില്‍ വീണ് കാണാതായ യുവാവിന്‍െറ മൃതദേഹം ലഭിച്ച് മണിക്കൂറുകള്‍ പിന്നിട്ടതും മറ്റൊരു യുവാവിനെ വലിയ കടപ്പുറത്ത് തിരയില്‍പെട്ട് കാണാതായി. വിഴിഞ്ഞം പഴയ വാര്‍ഫിനും അന്താരാഷ്ട്ര തുറമുഖപദ്ധതിക്കും ഇടയിലുള്ള സ്ഥലമാണ് വലിയ കടപ്പുറം. ഈ പ്രദേശത്താണ് നിര്‍ദിഷ്ട മത്സ്യബന്ധന തുറമുഖം വരുന്നത്. വിശാലമായ കടല്‍ത്തീരമായതിനാല്‍ ദിനംപ്രതി നിരവധി ആളുകളാണ് എത്തുന്നത്. അന്താരാഷ്ട്ര തുറമുഖത്തിന്‍െറ ഡ്രഡ്ജിങ് ജോലികള്‍ ആരംഭിച്ചശേഷം വലിയ കടപ്പുറത്ത് ശക്തമായ തിരയടിയാണ് അനുഭവപ്പെടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. മണ്ണില്‍ പുതഞ്ഞ ചെരിപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം തിരയില്‍പെട്ട് യുവാവിനെ കാണാതായത്. ഗംഗയാര്‍ തോടിലെ വെള്ളം വലിയ കടപ്പുറത്തുകൂടിയാണ് കടലില്‍ ചേരുന്നത്. കഴിഞ്ഞ മഴയില്‍ വെള്ള ക്കെട്ടുണ്ടാകാതിരിക്കാന്‍ എക്സ്കവേറ്റര്‍ ഉപയോഗിച്ച് ഈ ഭാഗം വലുതാക്കിയിരുന്നു. ആളുകള്‍ കടലില്‍ ഇറങ്ങാതിരിക്കാന്‍ തിട്ടയും നിര്‍മിച്ചു. എന്നാല്‍, അപായ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചില്ല. ഇതോടെ സ്ഥലത്തത്തെുന്നവര്‍ തിട്ട ചാടിക്കടന്ന് കടലില്‍ ഇറങ്ങുകയാണ്. നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുമെങ്കിലും പലരും വകവെക്കാറില്ല. വലിയ കടപ്പുറത്തും പഴയ വാര്‍ഫിലും സാമൂഹികവിരുദ്ധശല്യവും രൂക്ഷമാണ്. വാര്‍ഫിലെ ഗേറ്റ് അടയ്ക്കുകയോ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്താല്‍ മാത്രമേ സാമൂഹികവിരുദ്ധരെ തുരത്താനാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.