കഴക്കൂട്ടം: കന്യാകുളങ്ങര ആശുപത്രിയില്‍ സമീപകാലത്ത് മരിച്ചത് നാല് നവജാതശിശുക്കളും ഒരുയുവതിയും. പുറമെയാണ് അസം സ്വദേശിനിക്ക് ചികിത്സനിഷേധിച്ചതും, പ്രസവശേഷം തിരിച്ചത്തെിയ ഈ യുവതിയെയും നവജാത ശിശുവിനെയും അര്‍ധരാത്രി തെരുവിലിറക്കിയതും. സംഭവങ്ങള്‍ അടിക്കടി അരങ്ങേറിയിട്ടും ആരോഗ്യവകുപ്പധികൃതര്‍ അനങ്ങുന്നില്ല. സമീപകാലത്ത് മരിച്ച നാല് കുട്ടികളില്‍ ഒന്നിനെ മരിച്ചതിന് ശേഷമാണ് പുറത്തെടുത്തത്. മറ്റൊരുകുഞ്ഞ് മരിച്ചത് പ്രസവശേഷവും. ശേഷിച്ച രണ്ടുകുട്ടികളെ പ്രസവശേഷം എസ്.എ.ടിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. ഒരുവര്‍ഷം മുമ്പ് പ്രസവശേഷം രക്തശ്രാവത്തത്തെുടര്‍ന്നാണ് കട്ടക്കാല്‍ സ്വദേശിനി മരിച്ചത്. ചികിത്സാപിഴവാണ് ശിശുക്കളുടെ മരണത്തിന് കാരണമെന്നും സംഭവം ഒതുക്കി രക്ഷപ്പെടുകയായിരുന്നു ആശുപത്രി അധികൃതരെന്നും നാട്ടുകാര്‍ പറയുന്നു. കന്യാകുളങ്ങര സര്‍ക്കാര്‍ ആശുപത്രി താലൂക്ക് ഹെല്‍ത്ത് സെന്‍ററായി ഉയര്‍ത്തുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. അതനുസരിച്ചുള്ള സ്റ്റാഫ് പാറ്റേണും നിലവിലുണ്ട്. എന്നാല്‍, അടിസ്ഥാനസൗകര്യങ്ങള്‍ പരിമിതമാണെന്ന് ജീവനക്കാര്‍ വാദിക്കുന്നു. ഏഴ് കോളനികളടക്കം ആദിവാസി-വര്‍ഗ വിഭാഗക്കാരായ നിരവധിപേരുടെ ആശ്രയകേന്ദ്രമാണ് ഈ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍. 24 മണിക്കൂറും ഒ.പി സംവിധാനമുള്ള ഇവിടെ ആവശ്യത്തിന് ഗൈനക്കോളജിസ്റ്റുകളെയടക്കം നിയമിക്കാത്തതും പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഉച്ചവരെ മാത്രമേ ഡോക്ടര്‍മാര്‍ കാണാറുള്ളൂവെന്ന് രോഗികളടക്കമുള്ളവര്‍ പറയുന്നു. സന്ധ്യയായാല്‍ ഡോക്ടര്‍മാരുടെ സേവനം ഉണ്ടാകാറില്ല. സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാരെ കാണുന്നവര്‍ക്കും ചില സ്വകാര്യ ആശുപത്രിയില്‍നിന്ന് റഫര്‍ ചെയ്തത്തെുന്ന രോഗികള്‍ക്കും വി.ഐ.പി പരിഗണന ആശുപത്രിയില്‍ ലഭിക്കുന്നതായും ആരോപണമുണ്ട്. നവജാതശിശുക്കള്‍ക്കടക്കം അണുബാധയേല്‍ക്കാനുള്ള സാധ്യതകളാണ് നിലവിലുള്ളതെന്ന് ജീവനക്കാര്‍തന്നെ പറയുന്നു. 12 രോഗികളെ കിടത്തിചികിത്സിക്കാന്‍ സൗകര്യമുള്ളിടത്ത് 40ഓളം പേരാണുള്ളത്. മുമ്പ് നൂറോളം പ്രസവം പ്രതിമാസം നടന്നിരുന്നെങ്കിലും നിലവില്‍ വന്‍കുറവുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.