നെടുമങ്ങാട്: ജോലികഴിഞ്ഞ് രാത്രിയില്‍ വീട്ടിലേക്ക് പോവുകയായിരുന്ന യുവാവിനെ ആക്രമിച്ച് സ്വര്‍ണാഭരണവും രൂപയും മൊബൈല്‍ ഫോണും കവര്‍ന്നു. നെടുമങ്ങാട് ഇരിഞ്ചയം താന്നിമൂട് തോപ്പുവിള ചന്ദ്രിക ഭവനില്‍ പ്രിന്‍സിനെയാണ് (28) ബൈക്കില്‍ യാത്രചെയ്യവെ ബൈക്കിടിച്ച് അപകടപ്പെടുത്തി കവര്‍ച്ച നടത്തിയത്. ശനിയാഴ്ച രാത്രി 10.45ഓടെ കരകുളം കൂട്ടപ്പാറക്ക് സമീപമായിരുന്നു സംഭവം. തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയില്‍ ജോലികഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം. രണ്ടംഗ സംഘം ബൈക്കില്‍ പിന്തുടര്‍ന്ന് കൂട്ടപ്പാറയിലത്തെിയപ്പോള്‍ പ്രിന്‍സിനെ ഇടിച്ചുതെറിപ്പിച്ചു. റോഡില്‍വീണ പ്രിന്‍സിനെ ആക്രമിച്ചശേഷം രണ്ടുപവന്‍െറ ബ്രേയ്സ്ലെറ്റ്, ഒരുപവന്‍െറ സ്വര്‍ണമാല, രൂപ, മൊബൈല്‍ എന്നിവ തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നു. ഏറെനേരം കിള്ളിയാറിന്‍െറ ഓരത്ത് കിടന്ന പ്രിന്‍സിനെ സമീപത്തെ ബേക്കറി വ്യാപാരിയുടെ സഹായത്തോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. കൈക്കും വാരിയെല്ലിനും ഗുരുതരപരിക്കേറ്റു. ബുധനാഴ്ച ശസ്ത്രക്രിയക്ക് വിധേയനാക്കും. നെടുമങ്ങാട് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.