നാഗര്‍കോവില്‍: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കന്യാകുമാരി ജില്ലയില്‍ ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യം ജില്ലയിലെ മൂന്നുവീതം മണ്ഡലങ്ങള്‍ നേടി ആധിപത്യം സ്ഥാപിച്ചു. എ.ഐ.എ.ഡി.എം.കെയുടെ പക്കല്‍ ഉണ്ടായിരുന്ന കന്യാകുമാരി, നാഗര്‍കോവില്‍ എന്നീ മണ്ഡലങ്ങളും ഇത്തവണ ഡി.എം.കെക്കൊപ്പം നിലകൊണ്ടു. കഴിഞ്ഞ തവണ ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യത്തോടൊപ്പമായിരുന്ന പത്മനാഭപുരം, കുളച്ചല്‍, കിള്ളിയൂര്‍, വിളവങ്കോട് മണ്ഡലങ്ങള്‍ ഇത്തവണയും അതേ സഖ്യത്തോടൊപ്പമാണ് നിലകൊണ്ടത്. ഇതോടെ ഭരണപക്ഷത്തിന് ജില്ലയില്‍നിന്ന് പ്രതിനിധികള്‍ ഇല്ലാതായി. കിള്ളിയൂര്‍, വിളവങ്കോട്, കുളച്ചല്‍, നാഗര്‍കോവില്‍ എന്നീ മണ്ഡലങ്ങളില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തത്തെി. കന്യാകുമാരിയില്‍ ഡി.എം.കെയുടെ എസ്. ആസ്റ്റിന്‍ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി എ.ഐ.എ.ഡി.എം.കെയുടെ എന്‍. ദളവായ് സുന്ദരത്തെ 5912 വോട്ടിന് പരാജയപ്പെടുത്തി. ഡി.എം.കെക്ക് 89023ഉം എ.ഐ.എ.ഡി.എം.കെക്ക് 83111ഉം ബി.ജെ.പിയുടെ മീനാദേവിന് 24638ഉം വോട്ട് ലഭിച്ചു. നാഗര്‍കോവിലില്‍ ഡി.എം.കെയുടെ എന്‍. സുരേഷ് രാജന്‍ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി ബി.ജെ.പിയുടെ എം.ആര്‍. ഗാന്ധിയെ 20956 വോട്ടിന് പരാജയപ്പെടുത്തി. ഡി.എം.കെ 67369ഉം ബി.ജെ.പി 46413ഉം എ.ഐ.എ.ഡി.എം.കെയുടെ സിറ്റിങ് എം.എല്‍.എ നാഞ്ചില്‍മുരുകേശന്‍ 45824ഉം വോട്ട് നേടി. പത്മനാഭപുരത്ത് ഡി.എം.കെയുടെ ടി. മനോതങ്കരാജ് 40905 വോട്ടിന് തൊട്ടടുത്ത സ്ഥാനാര്‍ഥി എ.ഐ.എ.ഡി.എം.കെയുടെ കെ.പി. രാജേന്ദ്രപ്രസാദിനെ തോല്‍പിച്ചു. ഡി.എം.കെക്ക് 76249ഉം എ.ഐ.എ.ഡി.എം.കെക്ക് 35344 ഉം ബി.ജെ.പിയുടെ എസ്.യു. ഷീബപ്രസാദിന് 31994 വോട്ടും ലഭിച്ചു. കുളച്ചലില്‍ നിലവിലെ എം.എല്‍.എ കോണ്‍ഗ്രസിന്‍െറ ജെ.ജി. പ്രിന്‍സ് തൊട്ടടുത്ത സ്ഥാനാര്‍ഥി ബി.ജെ.പിയുടെ പി. രമേഷിനെ 26028 വോട്ടിന് പരാജയപ്പെടുത്തി. കോണ്‍ഗ്രസിന് 67195ഉം ബി.ജെ.പിക്ക് 41167ഉം എ.ഐ.എ.ഡി.എ.കെ സ്ഥാനാര്‍ഥി കെ.ടി. പച്ചയ്മാലിന് 39218ഉം വോട്ട് ലഭിച്ചു. കിള്ളിയൂരില്‍ കോണ്‍ഗ്രസിന്‍െറ എസ്. രമേഷ്കുമാര്‍ എതിര്‍ സ്ഥാനാര്‍ഥി ബി.ജെ.പിയുടെ പൊന്‍ വിജയരാഘവനെ 46295 വോട്ടിന് തോല്‍പിച്ചു. കോണ്‍ഗ്രസിന് 77356ഉം ബി.ജെ.പിക്ക് 31061ഉം എ.ഐ.എ.ഡി.എം.കെയുടെ മേരികമലഭായ്ക്ക് 25862ഉം വോട്ട് ലഭിച്ചു. വിളവങ്കോട്ട് കോണ്‍ഗ്രസിന്‍െറ സിറ്റിങ് എം.എല്‍.എ എസ്. വിജയധരണി ബി.ജെ.പിയുടെ സി. ധര്‍മരാജിനെ 33143 വോട്ടിന് തോല്‍പിച്ചു. കോണ്‍ഗ്രസിന് 68789ഉം ബി.ജെ.പിക്ക് 35646ഉം സി.പി.എമ്മിന്‍െറ ആര്‍. ചെല്ലസ്വാമിക്ക് 25821ഉം വോട്ട് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.