യുവാവിനെ കൊന്ന് വഴിയില്‍ തള്ളിയ സംഭവത്തില്‍ രണ്ടാം പ്രതി കീഴടങ്ങി

നേമം: യുവാവിനെ കൊന്ന് വഴിയില്‍ തള്ളിയ സംഭവത്തില്‍ രണ്ടാം പ്രതി നേമം പൊലീസില്‍ കീഴടങ്ങി. വെള്ളായണി ഊക്കോട് മുകളൂര്‍മൂല വിവേകാനന്ദ നഗര്‍ കല്‍പതരുവില്‍ അശോകനെ (47) കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി തമിഴ്നാട് തിരുനെല്‍വേലി ആലംകുളം അണ്ണാനഗര്‍ നാലം തെരുവില്‍ ഡോര്‍ നമ്പര്‍ 11/42 ബി-യില്‍ കുമാറാണ് (34) കീഴടങ്ങിയത്. ഒന്നാം പ്രതി തിരുനെല്‍വേലി ആലംകുളം മങ്കമ്മാള്‍ തെരുവില്‍ വീട്ട്നമ്പര്‍ 21 ജി-യില്‍ അരുള്‍രാജിനെ (37) പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 24ന് അശോകനെ കാണാനില്ളെന്നുകാണിച്ച് ഭാര്യ ശ്രീകല നേമം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് അശോകന്‍െറ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍നിന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞ് ഏറ്റുവാങ്ങി സംസ്കരിക്കുകയായിരുന്നു. സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കുകയായിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലയില്‍ കലാശിച്ചത്. പ്രതികള്‍ ഫോണില്‍ വിളിച്ചതനുസരിച്ച് ബൈക്കിലത്തെിയ അശോകനെ പൂന്തുറയില്‍ തടഞ്ഞുനിര്‍ത്തി കാറില്‍ കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് കേസ്. മരണം ഉറപ്പാക്കിയശേഷം ആയൂര്‍ പാലത്തിന് സമീപം മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പിന്നീടാണ് കൊല്ലം ചടയമംഗലത്ത് ഇത്തിക്കരയാറിന്‍െറ തീരത്ത് കണ്ടത്തെിയ മൃതദേഹം അശോകന്‍േറതാണെന്ന് തിരിച്ചറിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.