അവശനിലയില്‍ റോഡരികില്‍ കിടന്ന വൃദ്ധനെ പൊലീസ് ആശുപത്രിയിലത്തെിച്ചു

ബാലരാമപുരം: ദിവസങ്ങളായി ഭക്ഷണമില്ലാതെ അവശനിലയിലായി റോഡരികില്‍ കിടന്ന വൃദ്ധനെ ജനമൈത്രി പൊലീസിന്‍െറ ഇടപെടലിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലരാമപുരം ഇടമനക്കുഴി രവീന്ദ്രനെയാണ് (85) ആംബുലന്‍സില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. വീട്ടുകാരുടെ പരിചരണം ലഭിക്കാത്തതിനെതുടര്‍ന്ന് ദിവസങ്ങളായി രവീന്ദ്രന്‍ ബാലരാമപുരം ശാലിഗോത്രത്തെരുവില്‍ അഗസ്ത്യര്‍ ക്ഷേത്രത്തിന് സമീപം റോഡരികിലാണ് കഴിയുന്നതെന്ന് പൊലീസ് പറഞ്ഞു. വെയിലും മഴയുമേറ്റ് ദിവസങ്ങളായി റോഡരികില്‍ കിടന്ന രവീന്ദ്രന്‍ രണ്ടുദിവസമായി കിടക്കുന്ന സ്ഥലത്തുനിന്ന് നീങ്ങാന്‍പോലും ബുദ്ധിമുട്ടുന്നതുകണ്ട് നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി ഭക്ഷണവും വെള്ളവും നല്‍കി. ഉച്ചയോടെ ബാലരാമപുരം എസ്.ഐ ടി. വിജയകുമാര്‍, ഗ്രേഡ് എസ്.ഐ ബാലചന്ദ്രന്‍ നായര്‍, ഡ്രൈവര്‍ ഷാജി എന്നിവര്‍ ചേര്‍ന്ന് ആശുപത്രിയിലത്തെിക്കാന്‍ നടപടി സ്വീകരിച്ചു. ആംബുലന്‍സില്‍ ബാലരാമപുരം സ്റ്റേഷനിലത്തെിച്ച് പൊലീസുകാര്‍ താല്‍ക്കാലിക ചികിത്സാ ചെലവിനുള്ള തുകയും പിരിവെടുത്ത് നല്‍കി. പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ജ്വാല ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രിയില്‍ ഒമ്പതാം വര്‍ഡില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കള്‍ വീട്ടില്‍ കയറ്റാറില്ളെന്ന് രവീന്ദ്രന്‍ പൊലീസിനോട് പറഞ്ഞു. മകന്‍ വസ്തുക്കള്‍ എഴുതിവാങ്ങിയെന്നും ഇയാള്‍ ആരോപിച്ചു. തങ്കം ആണ് രവീന്ദ്രന്‍െറ ഭാര്യ. സംഭവം അന്വേഷിച്ച് വസ്തുതയുണ്ടെങ്കില്‍ മക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് എസ്.ഐ ടി. വിജയകുമാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.