വെള്ളറട: പാങ്ങോട് കേന്ദ്രീയ വിദ്യാലയത്തിലെ ഫുട്ബാള്‍ കളിക്കാരനായ വിദ്യാര്‍ഥിയുടെ മരണത്തിലെ ദുരൂഹതയെച്ചൊല്ലി വാക്കേറ്റവും കൈയാങ്കളിയും. സംസ്കാരച്ചടങ്ങിനിടെയും തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലും ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പൊലീസുകാരടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റു. മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത നാലുപേര്‍ക്കും പരിക്കുണ്ട്. മൈലച്ചല്‍ അക്ഷയ് ഭവനില്‍ വത്സലന്‍െറ മകന്‍ അക്ഷയ് (13) ആണ് ഫുട്ബാള്‍ കളിക്കിടെ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞദിവസം പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിക്കുന്നതിനിടെ മരിച്ച അക്ഷയ്യുടെ മാതൃസഹോദരന്‍ റാന്നി സ്വദേശി സത്യനാഥന്‍ മദ്യലഹരിയില്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് മരണാനന്തര ചടങ്ങ് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. ചടങ്ങിനത്തെിയ മറ്റുള്ളവര്‍ അറിയിച്ചതുപ്രകാരം ആര്യങ്കോട് പൊലീസ് സംഭവസ്ഥലത്തത്തെി സത്യനാഥനെ സ്റ്റേഷനിലത്തെിക്കാനുള്ള ആദ്യശ്രമം വിജയിച്ചില്ല. മരണവീട്ടില്‍ സ്ഥാപിച്ചിരുന്ന ട്യൂബ് ലൈറ്റുകളടക്കം തകര്‍ത്ത സത്യനാഥനെ നാട്ടുകാരുടെ സഹായത്തോടെ ബലമായി ഓട്ടോയില്‍ കയറ്റി സ്റ്റേഷനില്‍ എത്തിച്ചെങ്കിലും ഇവിടെയും ഇയാള്‍ അക്രമം തുടര്‍ന്നു. തുടര്‍ന്ന് സെല്ലില്‍ പൂട്ടിയിട്ട സത്യനാഥന്‍ തലക്കടിച്ച് (അഴിക്കുള്ളിലിടിച്ച്) പരിക്കേല്‍പിച്ചു. ഇതിനിടെ, സംഭവസ്ഥലത്തത്തെിയ സത്യനാഥന്‍െറ ഭാര്യ ഓമന (45), മാതാവ് തങ്കമ്മ (73), മരുമകള്‍ ജോയിസ് (24) എന്നിവര്‍ വനിതാ പൊലീസുകാരുമായി കൈയാങ്കളിയായി. തുടര്‍ന്ന് ഇവരെയും നിസ്സാര പരിക്കുകളോടെ നെയ്യാറ്റിന്‍കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനിടെ സ്റ്റേഷനിലെ വയര്‍ലെസ് സെറ്റിനും കമ്പ്യൂട്ടറിനും കേടുപാട് സംഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷനില്‍ അക്രമം നടത്തിയതിനും പൊലീസിന്‍െറ കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചതിനും ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പൊലീസുകാരായ വേണുഗോപാല്‍, സന്തോഷ്കുമാര്‍, ശ്രീകുമാരന്‍ നായര്‍ എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.