പാലോട്: അമ്പലമുറ്റത്തെ ആലിന്‍ ചോട്ടില്‍ ജൈവ ചന്തയൊരുക്കി കൃഷിക്കൂട്ടം. ജൈവഗ്രാമമായ നന്ദിയോട്ടെ കുറുപുഴ പച്ചമല കൃഷിക്കൂട്ടത്തിലെ കുട്ടികളാണ് വേനലവധിക്ക് സ്വന്തമായി വിളയിച്ച പച്ചക്കറിയിനങ്ങളുമായി ചന്തയൊരുക്കിയത്. ഇളവട്ടം വെമ്പ് ക്ഷേത്രമുറ്റത്ത് നടത്തിയ ചന്തയില്‍ പയര്‍, ചീര എന്നിവയും വിവിധയിടങ്ങളില്‍നിന്ന് ശേഖരിച്ച ചക്ക, കോവക്ക മാങ്ങ, വാഴക്കൂമ്പ്, കൈതച്ചക്ക തുടങ്ങിയവയും വില്‍പനക്ക് വെച്ചു. ആദ്യ ചന്തയില്‍ മികച്ച വില്‍പന നടത്താനായതിന്‍െറ ആഹ്ളാദത്തില്‍ എല്ലാ ശനിയാഴ്ചയും ചന്തയൊരുക്കാനാണ് കുട്ടി കര്‍ഷകരുടെ തീരുമാനം. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.വി. അജിത്, വാര്‍ഡ് അംഗം ഉദയകുമാര്‍, കൃഷി ഓഫിസര്‍ ജയകുമാര്‍ തുടങ്ങിയവര്‍ ചന്തയിലത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.