കഴക്കൂട്ടം: കണിയാപുരം പള്ളിനടയില്‍ പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പിടിയിലായവരുടെ ചോദ്യം ചെയ്യല്‍ തുടരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി തന്‍സി അപകടനില തരണം ചെയ്തതായി കഠിനംകുളം പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് വീട്ടുമുറ്റത്ത് വെച്ച് മൂന്നംഗ സംഘം പെണ്‍കുട്ടിയെ കുത്തി പരിക്കേല്‍പ്പിച്ചത്. രണ്ടുമണിക്കൂറിനകംതന്നെ മൂന്നു പ്രതികളേയും പിടികൂടിയിരുന്നു. പെരുമാതുറ സ്വദേശികളായ ജസീര്‍, ജഹാസ് എന്ന ചാര്‍ലി, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. പിടിയിലായവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. വീട്ടുമുറ്റത്തു നിന്ന പെണ്‍കുട്ടിയെ മതില്‍ ചാടിക്കടന്നത്തെിയ സംഘം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. മാലപിടിച്ചുപറിക്കാനുള്ള ശ്രമത്തിനിടെയാണ് ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. ആക്രമണശേഷം രക്ഷപ്പട്ടെ പ്രതികളെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്. ഇവര്‍ക്ക് മറ്റു ചില കേസുകളുമായി ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഈ ദിശയിലും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് പറഞ്ഞു. നാട്ടുകാര്‍ പിടികൂടി ഏല്‍പിച്ചയാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണെന്നും ഇയാളെ നാട്ടുകാര്‍ മര്‍ദിച്ചവശനാക്കിയെന്നും ഒരുവിഭാഗം ആരോപിച്ചു. ജുവനൈല്‍ കോടതിയില്‍ ഹാജരാക്കാതെ ഇയാളെ പൊലീസ് അകാരണമായി കസ്റ്റഡിയില്‍ വെച്ച് മര്‍ദിക്കുന്നതായും ഭക്ഷണം നല്‍കുന്നില്ളെന്നും ആരോപിച്ച് ഇയാളുടെ ബന്ധുക്കളില്‍ ചിലരും രംഗത്തുണ്ട്. ബന്ധുക്കള്‍ തിങ്കളാഴ്ച ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും സൂചനയുണ്ട്. എന്നാല്‍, കസ്റ്റഡി മര്‍ദനമടക്കമുള്ളവ നിഷേധിച്ച പൊലീസ് ഇയാളെ ഞായറാഴ്ച കോടതിയില്‍ ഹാജാക്കുമെന്നറിയിച്ചു. തിരക്കേറിയ സ്ഥലത്ത് നടന്ന ആക്രമണം പ്രദേശത്ത് ഭീതിവിതച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.