തേവലക്കര: ദളവാപുരം-പള്ളിക്കൊടി പാലത്തിന് താഴെ അഷ്ടമുടിക്കായലില്‍ നടത്തിയ ഡ്രഡ്ജിങ് ഫലപ്രദമായില്ളെന്ന പരാതിക്കിടെ ബോട്ട് ചളിയില്‍ പുതഞ്ഞു. പാലത്തിനരികില്‍ ഡ്രഡ്ജിങ് നടത്തിയ സ്ഥലത്താണ് വെള്ളിയാഴ്ച രാവിലെ ബോട്ട് ചെളിയിലുറച്ചത്. നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനം കഴിഞ്ഞ് വരുകയായിരുന്നു ബോട്ട്. 13 അറകളുള്ള പാലത്തില്‍ ഒരറയില്‍ കൂടി മാത്രമാണ് ബോട്ടുകളും വള്ളങ്ങളും കടന്നുപോകുന്നത്. മത്സ്യത്തൊഴിലാളികള്‍ നിരന്തരം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു കോടി ചെലവഴിച്ചാണ് മാസങ്ങള്‍ക്ക് മുമ്പ് അഷ്ടമുടിക്കായലില്‍ ദേശീയ ജലപാത ഡ്രഡ്ജ് ചെയ്ത് ആഴം കൂട്ടിയത്. 1,26,000 ക്യുബിക് മണ്ണാണ് നീക്കേണ്ടിയിരുന്നത്. ഇതോടൊപ്പം പാലം നിര്‍മിച്ചപ്പോള്‍ കെട്ടിയ ബണ്ടുകളും നിര്‍മാണാവശിഷ്ടങ്ങളും നീക്കാനും ഉത്തരവിട്ടിരുന്നു. കാറ്റിന്‍െറ ശക്തിയും വെള്ളത്തിന്‍െറ ഒഴുക്കും കാരണം ദേശീയ ജലപാത വഴി കടന്നുവരുന്ന മത്സ്യബന്ധന യാനങ്ങള്‍ ചളിയില്‍ പുതയുന്നത് പതിവാണ്. കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാതയുടെ ഭാഗമായ പള്ളിക്കൊടിയിലെ ഡ്രഡ്ജിങ്ങിലെ അപാകതകളാണ് ഇതിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. വെള്ളിയാഴ്ച പുതഞ്ഞ ബോട്ട് ഏറെനേരത്തെ ശ്രമത്തിനൊടുവില്‍ മറ്റൊരു ബോട്ട് എത്തിച്ച് കയര്‍ കെട്ടിവലിച്ചാണ് കയറ്റിയത്. ചളിയും എക്കലും കായലില്‍ അടിഞ്ഞത് കാരണം ബുദ്ധിമുട്ടുകയാണ് വള്ളങ്ങളും ബോട്ടുകളും. ടെന്‍ഡറില്‍ പറഞ്ഞ പ്രകാരം ജോലികള്‍ നടത്തിയാല്‍ 13 കണ്ണറകളും ഗതാഗതയോഗ്യമാകുന്നതിനൊപ്പം മത്സ്യവ്യാപനവും ഒഴുക്കും സുഗമമാകുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.