വിജയസാധ്യത പറഞ്ഞ് വോട്ട് പിടിക്കല്‍ തന്ത്രവുമായി മുന്നണികള്‍

നെയ്യാറ്റിന്‍കര: സ്ഥാനാര്‍ഥികള്‍ക്കനുകൂലമായി അഭിപ്രായ രൂപവത്കരണം നടത്താന്‍ നിഷ്പക്ഷരെയും ഓട്ടോ ഡ്രൈവര്‍മാരയും സ്വാധീനിക്കാന്‍ മുന്നണികള്‍. യാത്രക്കാരോട് തങ്ങളുടെ സ്ഥാനാര്‍ഥിയുടെ മികവും എതിര്‍ സ്ഥാനാര്‍ഥിയുടെ ദോഷങ്ങളും പൊലിപ്പിച്ച് പറഞ്ഞ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തങ്ങളുടെ പങ്ക് നിര്‍വഹിക്കുകയാണ് ഓട്ടോ ഡ്രൈവര്‍മാരും. കോവളം, നെയ്യാറ്റിന്‍കര കേന്ദ്രീകരിച്ചുള്ള ഓട്ടോ, ടാക്സി ഡ്രൈവര്‍മാര്‍ക്കിടയിലാണ് ഇത്തരം വോട്ടുപിടിത്തം വ്യാപകമായി നടക്കുന്നത്. വിവിധ യൂനിയനുകളിലെ ഓട്ടോ ഡ്രൈവര്‍മാരാണ് ഓട്ടോയിലെ വോട്ട് അഭ്യര്‍ഥനക്ക് തുടക്കം കുറിച്ചത്. സ്ഥാനാര്‍ഥികളും ചിഹ്നവും പ്രദര്‍ശിപ്പിച്ചുള്ള ഓട്ടോകളാണ് താലൂക്കിന്‍െറ വിവിധ ഭാഗങ്ങളിലൂടെ ഓടുന്നത്. സ്ഥാനാര്‍ഥികളുടെ അഭ്യര്‍ഥനാ നോട്ടീസും ഓട്ടം കഴിഞ്ഞ് പോകുമ്പോള്‍ നല്‍കുന്നു. ഓരോ പ്രദേശത്തും അവിടെയുള്ള മുഖ്യപ്രശ്നം കണ്ടത്തെി അതിനനുസരിച്ചാണ് പ്രചാരണവും. എല്ലാ സ്ഥാനാര്‍ഥികളും ഇപ്പോള്‍ പ്രാദേശിക വിഷയമെടുത്താണ് പ്രചാരണം കൊഴുപ്പിക്കുന്നത്. മണ്ഡലത്തിന്‍െറ മുക്കിലും മൂലയിലും സ്ഥാനാര്‍ഥികള്‍ തങ്ങളുടെ പ്രചാരണം കൊഴുപ്പിക്കുന്ന തിരക്കിലാണ്. രാഷ്ട്രീയക്കാരല്ലാത്തവരെ രംഗത്തിറക്കിയും കവലകളില്‍ അനുകൂല തരംഗം സൃഷ്ടിച്ച് പ്രചാരണം നടത്തി വോട്ട് പിടിത്തവും നടക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.